ബ്രാറ്റിസ്ലാവ: രാജ്യത്ത് പുരുഷനും സ്ത്രീയും എന്നുള്ള രണ്ട് ലിംഗ ഭേദങ്ങൾ മാത്രമേ നിലനിൽക്കുന്നുള്ളൂ എന്ന് അംഗീകരിക്കുകയും മറ്റ് ലിംഗാഭേദങ്ങളെ നിയമം മൂലം നിരോധിച്ചുള്ള സ്ലോവാക്യൻ സർക്കാരിന്റെ തീരുമാനം സോഷ്യൽ മീഡിയയിൽ തരംഗം ആവുകയാണ്. അതേസമയം പല രാജ്യങ്ങളിലും നിയമപരമായിട്ടുള്ള വാടക ഗർഭധാരണവും സ്ലോവാക്യൻ ഭരണകൂടം നിരോധിച്ചിരിക്കുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്. മാത്രമല്ല കുഞ്ഞുങ്ങളെ ദത്തെടുക്കുന്നതിനും കടുത്ത നിയന്ത്രണങ്ങൾ സർക്കാർ കൊണ്ടുവന്നിട്ടുണ്ട്. 2025 സെപ്റ്റംബർ 26നാണ് സ്ലോവാക്യൻ പാർലമെന്റ് സ്ത്രീയും പുരുഷനുമായി രണ്ട് ലിംഗ ഭേദങ്ങൾ മാത്രമേ നിലനിൽക്കുന്നുള്ളൂ എന്നുള്ള നിയമം കോൺസ്റ്റിറ്റ്യൂഷനിൽ കൊണ്ടുവന്നത്. മാത്രമല്ല, വാടക ഗർഭധാരണത്തിനും സ്ലോവാക്യൻ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. കുടുംബം,ലിംഗ വ്യവസ്ഥിതി,വിദ്യാഭ്യാസം മുതലായ കാര്യങ്ങളിൽ യൂറോപ്യൻ യൂണിയന്റെ നിയമവ്യവസ്ഥയെ മറികടന്നുള്ള രാഷ്ട്ര നിയമമായിരിക്കും സ്ലോവാക്യൻ ഭരണകൂടം നടപ്പിൽ വരുത്തുക. അതേസമയം ആംനസ്റ്റി ഇന്റർനാഷണൽ പോലെയുള്ള സംഘടനകൾ ഭരണകൂടം മനുഷ്യവകാശത്തെ ഈ നിയമം മൂലം ഇകഴ്ത്തി കാണിക്കുന്നു എന്ന വാദവുമായി രംഗത്തു വന്നിട്ടുണ്ട്.
