ഹാംഷെയർ: യുകെയിലെ പ്രധാന പട്ടണങ്ങളിലെ തെരുവ് സുവിശേഷ പ്രഘോഷണം നിരോ ധിക്കുന്നതിന് ലേബർ പാർട്ടിയുടെ നേതൃത്വ ത്തിലുള്ള റഷ്മൂർ ബോറോ കൗൺസിൽ കൊണ്ട് വന്ന പൊതു പരാതിയും നിയമനിർദേശ ങ്ങളും കൗൺസിൽ പിൻവലിച്ചു. പ്രാദേശിക ഇവാഞ്ചലിക്കൽ സഭകളുടേയും ആത്മീയ നേതാക്കളുടെ യും കൺസർവേറ്റീവ് കൗൺസിലർ മാരുടെയും നിരന്തരമായ എതിർപ്പി നെത്തുടർന്നാണ് റഷ്മർ ബറോ കൗൺസിൽ നിയമനടപടി പിൻവ ലിച്ചത്.
പ്രമുഖ പട്ടണങ്ങളായ ഫാർൺബ റോ ആൽഡർഷോട്ട് അടക്കമുള്ള നഗര കേന്ദ്രങ്ങളിൽ തെരുവി പ്രസം ഗകർ സുവിശേഷം പ്രസംഗിക്കു ന്നതും പ്രാർത്ഥിക്കുന്നതും പാടുന്ന തും ബൈബിളോ ലഘുലേഖകളോ വിതരണം ചെയ്യുന്നതും നിരോധിക്കുന്ന ഒരു നിർദേശവുമായി കഴിഞ്ഞ മാർച്ചിലാണ് റഷ്മൂർ ബോറോ കൗൺസിൽ കോടതിയെ സമീപിച്ചത്. മുൻകൂർ അനുമതിയില്ലാതെ ഒരാൾക്കു വേണ്ടി പ്രാർത്ഥിക്കുന്നതും, ക്രിസ്ത്യൻ സാഹിത്യം കൈകൊണ്ട് നൽകുന്നതും. ശത്രുത ഉണ്ടാക്കുന്ന ചർച്ചകളിൽ ഏർപ്പെ – 1 ടുന്നതും ക്രിമിനൽ കുറ്റമാക്കുന്ന നടപ ടികളാണ് കൗൺസിൽ ആവശ്യപ്പെട്ടത്. അതിന് പൊതു ജനങ്ങളുടെ സപ്പോർട്ടി നായി വിവിധ കേന്ദ്രങ്ങളിൽ തങ്ങളുടെ പരാതിയുടേയും നിയമ നിർദ്ദേശങ്ങളു ടേയും കോപ്പികളും പ്രദർശിപ്പിച്ചിരുന്നു. പക്ഷേ അവർ പ്രതീക്ഷിച്ചതിൽ നിന്നും വിപരീതമായി എതരിപ്പുകളാണ് നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉയർന്ന് വന്നത്. സുവിശേഷപ്രഘോ ഷണം യുകെയുടെ പാരമ്പര്യത്തിന്റെ ഭാഗമാണെന്നും സുവിശേഷ ശബ്ദത്തെ നിശ്ശബ്ദമാക്കാനുള്ള എത് ശ്രമങ്ങളേയുംശക്തമായി എതിർക്കുമെന്നും അറിയിച്ച് കൊണ്ട് ക്രിസ്ത്യൻ ലീഗൽ സെന്റർ ഉടനടി രംഗത്ത് വന്നിരുന്നു. അതിന് പിന്നാലെ ഇവാ ഞ്ചലിക്കൽ-പെന്തക്കോസ്ത് സഭകളും ശക്ത മായ എതിർപ്പ് പ്രകടിപ്പിച്ചു. എതിർപ്പുകളാൽ സുവിശേഷം ഒരിക്കലും നിശബ്ദമാക്കപ്പെട്ടിട്ടില്ല ഇതുപോലുള്ള വെല്ലുവിളികൾ സഭയുടെ ദൃ ഢനിശ്ചയത്തെ ദുർബലപ്പെടുത്തുകയല്ല, മറിച്ച് ചരിത്രപരമായി പരിഷ്കരിക്കുകയാണു ചെയ്യുന്ന തെന്ന് ക്രിസ്ത്യൻ ലീഗൽ സെൻ്ററിന്റെ ചീഫ് എക്സിക്യൂട്ടീവ് ആൻഡ്രിയ വില്യംസ് പറഞ്ഞു. ഏപ്രിൽ 23-ന് കൗൺസിൽ അധികൃതരും തെരുവ് സുവിശേഷകരും തമ്മിൽ ചർച്ച നട ന്നു. നിർദ്ദിഷ്ട നിയമ നടപടികൾ ഭരണഘടനാ പരമായി സംരക്ഷിക്കപ്പെട്ട മതപരമായ ആവി ഷ്കാരങ്ങളെ നിയന്ത്രിക്കുക മാത്രമല്ല, പൊ തു മതവിശ്വാസ പ്രവൃത്തികളെ നിരോധിക്കു ന്നതിനുള്ള ഒരു മാതൃക സൃഷ്ടിക്കുകയും ചെ യ്യുമെന്ന് യോഗത്തിൽ കൗൺസിൽ അധികൃതരോട് സുവിശേഷകർ പറഞ്ഞു. പ്രാർ ത്ഥനയോ പാട്ടോ പോലുള്ള പ്രവർത്തനങ്ങൾ വിലക്കുന്ന കരട് നിരോധന നിയമത്തിൽ ബ്രി ട്ടനിലെ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ക്രി സ്ത്യൻ പാരമ്പര്യവുമായി പൊരുത്തപ്പെടാത്ത നിയന്ത്രണങ്ങളാണ് ഉള്ളതെന്ന് സുവിശേഷ പ്ര സംഗകനായ ജാമി ബ്രോഡി ആരോപിച്ചു. ഈ യോഗത്തിന് ശേഷം, അപേക്ഷ പിൻവലിക്കു മെന്നും തെരുവ് പ്രസംഗത്തിനായി സ്വമേധയാ ഉള്ള പെരുമാറ്റച്ചട്ടം തുടരുമെന്നും കൗൺസിൽ പ്രഖ്യാപിച്ചു. നിരോധനങ്ങൾ സംബന്ധിച്ച റ ഷ്മൂർ കൗൺസിലിന്റ് കരട് രേഖയിൽ പ്രാർത്ഥി ക്കുമ്പോൾ ഒരാളുടെ മേൽ കൈ വയ്ക്കുന്നത് അവർ സമ്മതിച്ചാൽ പോലും കുറ്റകരമാക്കണ മെന്നും വ്യക്തികൾക്ക് ശത്രുതാപരമായി തോന്നുന്ന ഏതൊരു പ്രസംഗവും കുറ്റകരമാക്ക ണമെന്നുമാണ് നിർദേശിച്ചിരുന്നത്. മറ്റ് പരാ തികളിൽ സുവിശേഷകർ ഉപയോഗിക്കുന്ന പോർട്ടബിൾ പിഎ സിസ്റ്റും ജനങ്ങളെ ശല്യപ്പെടുത്തുന്നുയെന്നും പരാമർശിച്ചിരുന്നു.
