തിരുവല്ല: വെസ്റ്റ് യുപിഎഫും ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് യുപിജി ഡിപ്പാർട്ട്മെൻ്റും സംയുക്തമായൊരുക്കുന്ന ഗ്രേറ്റ് കമ്മീഷൻ സെമിനാർ നാളെ (17 വ്യാഴം) 9.30ന് മേപ്രാൽ ചർച്ച് ഓഫ് ഗോഡ് ഹാളിൽ നടക്കും. 4 മണിക്ക് സമാപിക്കും.
ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ. റെജി ഉദ്ഘാടനം ചെയ്യും. യുപിജി ഡയറക്ടർ പാസ്റ്റർ വിനോദ് ജേക്കബ് ആമുഖ പ്രഭാഷണം നടത്തും.
യുപിഎഫ് പ്രസിഡൻ്റ് പാസ്റ്റർ സജി ചാക്കോ അധ്യക്ഷത വഹിക്കും.
മൂല്യാധിഷ്ഠിതമായ പ്രായോഗിക ജീവിതം എന്ന വിഷയത്തിൽ ഓപ്പറേഷൻ അഗപ്പെ ഡയറക്ടർ ഡോ. അലക്സ് ഏബ്രഹാം, ലുധിയാന, മിഷൻ ഹെഡ് റവ.ദിനേഷ് മുത്തവാണി (പഞ്ചാബ്), കേരള ഗ്രേറ്റ് കമ്മീഷൻ നെറ്റ് വർക്ക് കോ-ഓർഡിനേറ്റർ പാസ്റ്റർ ജോണി ജോസഫ്, കോഴിക്കോട് എന്നിവർ ക്ലാസ് നയിക്കുമെന്ന് സെക്രട്ടറി തോമസ് കോശി അറിയിച്ചു.
ഫോൺ: 9605196151
