
അയർലൻഡ്: ഏബേനസർ കോർക്ക് ദൈവസഭയുടെ ആഭിമുഖ്യത്തിൽ ജൂലൈ 17 മുതൽ 19 വരെ വെക്കേഷൻ ബൈബിൾ ക്ലാസ്സ് നടക്കും.
ഈ വേനൽക്കാലത്ത് നിങ്ങളുടെ കുഞ്ഞുങ്ങൾക്കായി ഒരു ആത്മീയ അനുഭവം ഒരുക്കുന്നു!
ദൈവവചനത്തിന്റെ അടിസ്ഥാനത്തിൽ ആഴമുള്ള ആത്മീയ പാഠങ്ങൾ, സൗഹൃദബന്ധങ്ങൾ, സാഹോദര്യ മനോഭാവം, പ്രതിബദ്ധത, ക്രിയാത്മകത എന്നിവയുടെ സംയോജനത്തിലൂടെയാണ് ഈ വേക്കേഷൻ ബൈബിൾ ക്ലാസ് ഒരുക്കപ്പെടുന്നത്. നിങ്ങളുടെ കുട്ടികളുടെ വിശ്വാസം, ശരീരവും മനസ്സും സമബലമായി വളരുന്നവണ്ണം ഒരുക്കിയിരിക്കുന്ന മൂന്ന് ദിവസത്തെ ഈ ക്യാമ്പിൽ പങ്കുചേരാൻ സ്വാഗതം ചെയ്യുന്നു!
എല്ലാ ദിവസവും രാവിലെ 9.00 മുതൽ വൈകിട്ട് 3:00 വരെ. പ്രായപരിധി 3 വയസ്സ് മുതൽ 18 വയസ്സുവരെ.
പ്രത്യേകതകൾ:
ആത്മീയ ഗാനങ്ങൾ, ആക്ഷൻ സോങ്ങുകൾ & പരിശീലനം, പ്രായോഗിക ബൈബിൾ പാഠങ്ങൾ,ക്രിയാത്മക ക്ലാസുകൾ: ആർട്ട് & ക്രാഫ്റ്റ്, കളർ ഇൻ, ബൈബിൾ കഥകൾ, മെമ്മറി വേർസുകൾ, മിഷനറി അനുഭവങ്ങൾ ഗ്രൂപ്പ് ആക്ടിവിറ്റികൾ, ചിരിപ്പിക്കുന്ന ഗെയിമുകൾ.
രജിട്രേഷൻ ലിങ്ക് :https://shorturl.at/Aw073
