ഹൂസ്റ്റൺ. അമേരിക്കയിലെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് ഇന്ത്യൻ സമൂഹം വരണമെന്ന് സ്റ്റാൻലി ജോർജ് പറഞ്ഞു.
നമ്മുടെ പ്രവാസി സംഘടന നേതൃത്വത്തിന്റെ വിഷൻ എന്താണ് ? നമ്മുടെ അജണ്ട എന്താണ്? കാഴ്ചപ്പാട് എന്താണ്?. അതിനെ പറ്റി ചിന്തിക്കണം.അമേരിക്കൻ മലയാളികളെ, അമേരിക്കൻ ഇന്ത്യക്കാരെ തൊട്ടറിയുന്ന,അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കുന്ന, അവരുടെ ആശയങ്ങൾ പങ്കുവെക്കുന്ന,അവരുടെ മനസ്സ് വായിക്കുന്ന നേതാക്കന്മാർ ഉണ്ടാകണം. ആ നേതാക്കന്മാരാണ് ഇപ്പോഴത്തെ പ്രവാസി സംഘടനയുടെ തലപ്പത്ത് വരേണ്ടത്. അല്ലാതെ മൂക്കാതെ പഴുക്കുന്നത് ആർക്കും ഇഷ്ടപ്പെടില്ല. മൂക്കാതെ പഴുക്കുന്നത് ഒരു പ്രയോജനവുമില്ല. അതുകൊണ്ടുതന്നെ മൂക്കാതെ പഴുക്കുന്ന ഒരു അനുഭവം നമുക്കുണ്ടാവരുത്.
ഇപ്പോൾ തന്നെ നമ്മുടെ രമേശ് ചെന്നിത്തല 51 വർഷത്തെ പഴക്കം ഉള്ള ആളാണ്. 51 വർഷം മുൻപ് ഞാൻ അദ്ദേഹത്തെ കാണുമ്പോൾ അദ്ദേഹം ഒരു ടീനേജർ ആണ്.ഞാനും അന്നേരം ഒരു ടീനേജർ ആയിരുന്നു. ബാലജനസഖ്യത്തിനുവേണ്ടി അദ്ദേഹത്തെ ഞാൻ കണ്ടു . അന്നുമുതൽ ഞാൻ അദ്ദേഹത്തെ ഫോളോ ചെയ്യുകയാണ്. അദ്ദേഹത്തോട് എനിക്ക് നേരിട്ട് സംസാരിക്കാൻ ഇടയായി.കെ എസ് യു വിന്റെ പ്രസിഡന്റായി, സംസ്ഥാന കമ്മിറ്റി ഉണ്ടായി. യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ആയി. എ ഐ സി സി യുടെ സെക്രട്ടറി ആയി. പലപ്രാവശ്യം സംസ്ഥാനത്തിന്റെ ചുമതല വഹിച്ചു.അങ്ങനെ പടിപടിയായി താഴെതട്ടിൽ നിന്ന് ഉയർന്നുവന്ന ഒരു ജനകീയ നേതാവാണ്, മിസ്റ്റർ രമേശ് ചെന്നിത്തല. ഇതായിരിക്കണം ഒരു നേതാവിന്റെ യാത്ര എന്ന് നാം മനസ്സിലാക്കണം.. അങ്ങനെയുള്ള നേതാക്കന്മാരെ നമ്മുടെ സംഘടനകളിൽ ഉണ്ടാവണം. അതിന് ഏറ്റവും ഉദാഹരണം അദ്ദേഹത്തെയാണ് എടുത്തു പറയാനുള്ളത്.അത് മാത്രമല്ല നമ്മുടെ സമൂഹത്തിൽ എന്താണ് നമ്മൾ ചെയ്യുന്നത്.നമ്മുടെ തലമുറകൾക്ക് വേണ്ടി നമ്മൾ എന്താണ് ചെയ്യുന്നത്. നമ്മുടെ ഇന്ത്യൻ സമൂഹം ആതുര സേവന രംഗത്ത്, ശാസ്ത്ര രംഗത്ത് ,സാങ്കേതിക രംഗത്ത്,വ്യവസായ രംഗത്ത് എല്ലാം മുൻപന്തിയിലാണ്. പക്ഷേ അമേരിക്കയിലെ രാഷ്ട്രീയ രംഗത്ത്, അല്ലെങ്കിൽ ഭരണ രംഗത്ത്,നിയമനിർമ്മാണ സഭകളിൽ നമ്മുടെ പ്രാതിനിത്യം എത്രമാത്രം ഉണ്ട്. വളരെ പിന്നോക്കമാണ്.അമേരിക്കൻ സമൂഹത്തിനായി വ്യക്തികളെ വളർത്തുക എന്നതാണ് നമ്മുടെ വെല്ലുവിളി. ഇന്ത്യൻ ലീഡേഴ്സ് അവരെ വളർത്തുകയും അവരെ കെട്ടിപ്പടുക്കുകയും രൂപപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. അങ്ങനെയുള്ള ആളുകൾ മത്സരിക്കുമ്പോൾ നമ്മൾ അവരെ സപ്പോർട്ട് ചെയ്യണം. ക്യാമ്പയിൻ ഫണ്ട് ഉണ്ടാകണം. അങ്ങനെ അമേരിക്കയിൽ രാഷ്ട്രീയ രംഗത്ത്, നിയമനിർമ്മാണ രംഗത്ത് ഇന്ത്യക്കാരുടെ സാന്നിധ്യമുറപ്പിക്കാനുള്ള ശ്രമങ്ങൾ ഈ പറയുന്ന സംഘടനയിലെ നേതാക്കൾ നടത്തണമെന്നാണ് എനിക്ക് പറയാനുള്ളത്. അങ്ങനെയാണെങ്കിൽ അമേരിക്കയിലുള്ള നമ്മുടെ തലമുറകളെ അമേരിക്കയിലെ രാഷ്ട്രീയ രംഗത്ത് മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ നമുക്ക് കഴിയും. വലിയ സംഭാവനകൾ ഇന്ത്യൻ സമൂഹത്തിലൂടെ ചെയ്യാൻ കഴിയും.ഇതായിരിക്കണം നമ്മുടെ സംഘടനയുടെ ഏറ്റവും വലിയ വിഷൻ എന്ന് ഞാൻ മനസ്സിലാക്കുന്നു. നമ്മുടെ ഈ സംഘടനകൾ ഒക്കെ ഓണാഘോഷവും വടംവലിയും, വടംവലി അകത്തും പുറത്തുമുണ്ട്. ചീട്ടുകളി മത്സരവും,വള്ളംകളി മത്സരം കൊണ്ട് അവസാനിക്കരുത്. അത് വളരെ വേസ്റ്റ് ആണ്. നമ്മൾ ഈ ചിലവാക്കുന്ന വലിയ തുകകൾ അമേരിക്കൻ രാഷ്ട്രീയത്തിൽ സ്വാധീന ശക്തിയായി മാറാൻ ഇന്ത്യൻ സമൂഹത്തിന് കരുത്ത് ഉണ്ടാകാൻ വേണ്ടിയുള്ള നേതാക്കന്മാരെ വാർത്തെടുക്കാൻ ഈ അമേരിക്കൻ സമൂഹത്തിന് കഴിയട്ടെ എന്ന് സ്റ്റാൻലി ജോർജ് പറഞ്ഞു.
