മുളക്കുഴ: ചർച്ച് ഓഫ്
ഗോഡ് കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ ഡിപ്പാർട്ട്മെന്റിന്റെ 12-ാം ക്ലാസ് വരെയുള്ള പഠനം വിജയകരമായി പൂർത്തിയാക്കിയ 80 വിദ്യാർത്ഥികൾക്ക് ഗ്രാജുവേഷൻ നൽകി. സഭാ ആസ്ഥാനമായ മുളക്കഴയിൽ മൗണ്ട് സിയോൻ ചർച്ചിൽ വച്ച് മെയ് 27 ചൊവ്വാഴ്ച രാവിലെ 10 നാണ് പ്രോഗ്രാം നടന്നത്.
*സണ്ടേസ്കൂൾ പ്രസിഡന്റ് പാസ്റ്റർ വി.പി. തോമസിൻ്റെ അദ്ധ്യക്ഷതയിൽ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ. റെജി സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.* കോൺവക്കേഷൻ മെസ്സേജ് പാസ്റ്റർ നോബിൾ ജേക്കബ് നൽകി.
സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാലു വർഗീസിന്റെ നേതൃത്വത്തിൽ സ്റ്റേറ്റ് ബോർഡ് ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.
