ബഥേൽ ബൈബിൾ കോളജിലെ പഠനാനന്തരം വിവിധ സഭാസമൂഹങ്ങളിൽ ശുശ്രൂഷകൾ ചെയ്തു വരുന്നവരുമായുള്ള കൂട്ടായ്മ ബന്ധം വളർത്തുവാൻ അസംബ്ലീസ് ഓഫ് ഗോഡിൻ്റെ മൂന്നു മേഖലകളിലും മലബാർ ഡിസ്ട്രിക്ടിലുമായി പൂർവ്വവിദ്യാർത്ഥികളുടെ കൂട്ടായ്മകൾ സംഘടിപ്പിക്കുന്നു.
ദക്ഷിണ മേഖലയിൽ തിരുമല എജി സഭയിൽ വച്ച് 2026 ഫെബ്രുവരി 17 ചൊവ്വാഴ്ച വൈകിട്ടു മൂന്നു മണിക്കും;
മദ്ധ്യമേഖലയിൽ തിരുവല്ല കുറ്റപ്പുഴ മാടം മുക്ക് എജി സഭയിൽ 2026 ഫെബ്രുവരി 24 ചൊവ്വാഴ്ച വൈകിട്ട് മൂന്നു മണിക്കും;
ഉത്തര മേഖലയിൽ കോതമംഗലം എജി സഭയിൽ 2026 മാർച്ച് 3 ചൊവ്വാഴ്ച വൈകിട്ട് മൂന്നു മണിക്കും; മലബാർ ഡിസ്ട്രിക്ടിൽ കോഴിക്കോട് ടൗൺ എജി സഭയിൽ 2026 മാർച്ച് 10 ചൊവ്വാഴ്ച വൈകിട്ട് 3 മണിക്കുമാണു മീറ്റിംഗുകൾ നടത്താൻ നിശ്ചയിച്ചിട്ടുള്ളത്.
ബെഥേൽ ബൈബിൾ കോളജിന്റെ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് പൂർവ്വവിദ്യാർത്ഥികളായ നമ്മുടെ പങ്കാളിത്തം ഉറപ്പാക്കാൻ ഈ കൂട്ടായ്മകൾ സഹായിക്കും. ഈ യോഗങ്ങളിൽ അതാത് മേഖലകളിലും റവന്യൂ ജില്ലകളിലുംഉൾപ്പെടുന്ന ബഥേലിലെ പൂർവ്വവിദ്യാർത്ഥികൾ (എജിയിലും ഇതര സംഘടനകളിലും ശുശ്രൂഷിക്കുന്നവർ) വന്നു സംബന്ധിക്കുകയും നിങ്ങളുടെ സ്നേഹിതരെ വിവരം അറിയിച്ച് ക്ഷണിച്ചു വരുത്തുകയും ചെയ്യണമെന്നു അറിയിക്കുന്നു.
ബഥേൽ ബൈബിൾ കോളജ് പ്രിൻസിപ്പലും പൂർവ്വവിദ്യാർത്ഥി സംഘടനയുടെ കമ്മറ്റിയും മേഖലാ ഡയറക്ടർമ്മാരും ഈ മീറ്റിംഗുകളിൽ പങ്കെടുക്കുന്നതാണു. എല്ലാവരുടെയും പ്രാർത്ഥനയും സഹകരണവും പ്രതീക്ഷിക്കുന്നു.

