ഐപിസി മലബാർ വിഭജനം ഹൈക്കോടതി സ്റ്റേ ചെയ്തു

ന്യൂസ് ഡെസ്ക്

കുമ്പനാട്: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ കേരള സ്റ്റേറ്റിനെ വിഭജിച്ച് മലബാർ റീജൻ ഉണ്ടാക്കുവാനുള്ള ജനറൽ നേതൃത്വത്തിന്റെ ഏകപക്ഷീയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. കേരള സ്റ്റേറ്റിന്റെ അഭിപ്രായം തേടാതെ ജനറൽ ജനറൽ പ്രസ് വിക്ടറിയാണ് മലബാർ വിചിക്കാൻ തീരുമാനിച്ചത്. എന്നാൽ ഇതിനെതിരെ സ്റ്റേറ്റ് കൗൺസിൽ ഏകകണ്ഠമായി പ്രതിഷേധം അറിയിച്ചിരുന്നു. ഇതിനിടെ കേരള സ്റ്റേറ്റ് പ്രവർത്തനങ്ങളെ മുഴുവൻ സ്തംഭിപ്പിക്കുന്ന നിലയിൽ സ്റ്റേറ്റ് കൗൺസിലിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാനായി പാസ്റ്റർ വത്സൻ എബ്രഹാം ബാങ്കിന് കത്ത് നൽകി. അതോടെ സ്റ്റേറ്റിന്റെ എല്ലാ സാമ്പത്തിക ഇടപാടുകളും ഫ്രീസ്  ചെയ്യപ്പെട്ടു.

ഈ അടിയന്തര സാഹചര്യത്തിൽ സ്റ്റേറ്റ് കൗൺസിൽ ഈ വിഷയം ചർച്ച ചെയ്യുകയും ബാങ്ക് അക്കൗണ്ട് മരവിക്കൽ പിൻവലിക്കണമെന്ന് ജനറൽ കൗൺസിലിന് കത്ത് നൽകുകയും ചെയ്തിരുന്നു. എന്നാൽ ആ കത്തിന് മറുപടി നൽകാൻ ജനറൽ നേതൃത്വം  പോലും തയ്യാറായില്ല. ആ സാഹചര്യത്തിലാണ് സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളായ ബിനു വി ജോർജ് ജോബി എബ്രഹാം ഡേവിഡ് ഡേവിഡ്സൺ ജോജി ഐ മാത്യൂസ് എന്നിവർ ഹൈക്കോടതിയെ സമീപിച്ചത്.

നേരത്തെ ഇവർ പത്തനംതിട്ട ജില്ലാ കോടതിയെ സമീപിച്ചെങ്കിലും കേസ് പരിഗണിക്കുന്നത് മെയ് മാസം പത്തൊമ്പതാം തീയതിയിലേക്ക് മാറ്റിവയ്ക്കുകയായിരുന്നു. തുറന്നാണ് ഹൈക്കോടതിയിൽ കേസ് നൽകിയതും രണ്ടുമാസത്തെ നടപടികൾക്ക് സ്റ്റേ ചെയ്തു…