Lyrics & Music: Rev Raju Varghese
ക്രൂശിൽനിന്നും പാഞ്ഞൊഴുകീടുന്ന ദൈവസ്നേഹത്തിൻ വൻകൃപയെ ഒഴുകിയൊഴുകി അടിയനിൽ പെരുകേണമേ സ്നേഹസാഗരമായ്
Krooshil ninnum panjozhukeedunna Daivasnehathin Vankripaye Ozhukiyozhuki adiyanil perukename Snehasagramay
സ്നേഹമാം ദൈവമേ നീയെന്നിൽ അനുദിനവും വളരേണമേ ഞാനോ കുറയേണമേ
Snehamam Daivame Neeyennil Anudhinavum valarename Njano kurayename
നിത്യസ്നേഹം എന്നെയും തേടി വന്നു നിത്യമാം സൗഭാഗ്യം തന്നുവല്ലൊ ഹീനനെന്നെ മെനഞ്ഞല്ലൊ കർത്താവിനായ് മാനപാത്രമായ്
Nithyasneham enneyum thedivannu Nithyamam saubhagyam thannuvallo Heenanenne menanjallo Karthavinay Maanapaathravumay
ലോകത്തിൽ ഞാൻ ദരിദ്രനായിടിലും നിൻ സ്നേഹം മതിയെനിക്കാശ്വാസമായ്* ദൈവസ്നേഹം എന്നെയും ആത്മാവിനാൽ സമ്പന്നനാക്കിയല്ലോ
Lokathil njan daridranayidilum Nin sneham mathiyenikkaswasamay Daivasneham enneyum athmavinal Sambannanakkiyallo
മായാലോകെ പ്രശംസിച്ചിടുവാൻ യാതൊന്നുമില്ലല്ലോ പ്രാണനാഥാ ദൈവസ്നേഹം ഒന്നെയെൻ പ്രശംസയേ എന്റെ ആനന്ദമേ Mayaloke prasamsicheeduvan Yathonnum illallo PranaNadha Daivasneham onneyen prasamsaye Ente aanandhame

