കെ .ബി .ഐസക്
യുവതി യുവാക്കന്മാരുടെ നിലവിളി ഇന്ത്യയുടെ നെഞ്ച് പിളർത്തുന്ന പ്രതിഷേധങ്ങളായി മാറുകയാണ്.. യുവ തലമുറയുടെ ശബ്ദം കേൾക്കുവാൻ തയ്യാറല്ലെങ്കിൽ അനിയന്ത്രിതമായ പ്രതിഷേധ സമരങ്ങൾ ഇന്ത്യൻ നഗരങ്ങളെ വിഴുങ്ങും.
‘ഇന്ത്യൻ യുവത്വം ഇന്ന് അധികാരത്തിനെതിരെ മാത്രമല്ല സംസാരിക്കുന്നത്; കേൾക്കപ്പെടേണ്ട അവകാശത്തിനു വേണ്ടിയാണ്
. അവരുടെ ആവശ്യം സംഘർഷമല്ല, വിശ്വാസം വളർത്തുന്ന ഒരു ദേശീയ സംവാദമാണ്.
ആത്മാഭിമാനം തകർന്ന യുവജന സമൂഹം ഇന്ത്യൻ നഗരങ്ങളെ കീഴടക്കും വിധം ചലിച്ചു തുടങ്ങി.
ഇന്ന് യുവത്വം കത്തിജ്വലിക്കുന്നത് രാഷ്ട്രീയ അട്ടിമറിക്കല്ല അവസരങ്ങളുടെ സമത്വ സമീപനത്തിനാണ്.
തൊഴിൽ അവസരങ്ങൾക്കായുള്ള മത്സര പരീക്ഷകളുടെ വിശ്വാസ്യത ,വിദ്യാഭ്യാസ നിലവാരം എന്നിവയെ നീതിയോടെ നിരീക്ഷിക്കുന്ന ന്യായമായ പോരാട്ടമാണ്.
സംരംഭകത്വം, ജൈവിക പരിപോഷണം, സ്ത്രീ ശാക്തീകരണം, വിദേശനയതന്ത്രം, ആഗോള സാങ്കേതികവിദ്യയൊക്കെ രാജ്യ മുന്നേറ്റത്തിന് അനിവാര്യമാണ്. എന്നാൽ യുവത്വത്തിൻറെ നിരാശ അകറ്റാതെ സർക്കാർ സംവിധാനങ്ങളെ ഏകോപിപ്പിക്കാൻ ശ്രമിക്കുന്നത് അപകടകരമാണ്. ഇന്ത്യയിലെ യുവജനപ്രക്ഷോഭങ്ങളുടെ ആന്തരിക സംഘർഷം വിദ്യാഭ്യാസ തൊഴിൽ സംബന്ധമായ അസംതൃപ്തി മാത്രമല്ല എന്നാണ് അന്തർദേശീയ മാധ്യമങ്ങൾ വരെ വിശകലനം ചെയ്യുന്നത്.
ജനാധിപത്യത്തിൽ സംവാദനത്തിനും സുതാര്യമായ തീരുമാനങ്ങൾക്കും ഏറെ പ്രസക്തിയുണ്ട് നൂറ്റാണ്ടുകളായി രാഷ്ട്രീയ മുന്നേറ്റം മാത്രം ചിന്തിക്കുന്ന വിവിധ പാർട്ടി നേതൃത്വങ്ങൾ വിസ്മരിക്കാൻ പാടില്ലാത്ത ഒരു യാഥാർത്ഥ്യമാണ് ഏതൊരു ഏകാധിപതിയും ദയനീയമായി കൈവിട പെട്ടിട്ടുണ്ട് എന്ന ചരിത്രം.

പൗരാവകാശം
രാജ്യസ്നേഹികളായ യുവതലമുറ സംവാദങ്ങൾക്ക് തയ്യാറാണ് .അവരെ തല്ലി ചതിക്കുന്ന മർദ്ദനമുറകൾ കൂടുതൽ പ്രകോപിതരാക്കുകയുള്ളൂ. അവരിൽ ജ്വലിക്കുന്ന കോപം ഒരിക്കലും കേൾക്കാതെ പോകുന്ന വിങ്ങലുകളുടെ ഭാഷയാണ്. അധികാരത്തെ തകർക്കാൻ അല്ല നഷ്ടപ്പെടുന്ന വിശ്വാസവും സംവാദവും സംവരണവും സഹവർത്തിത്വവും അധികാര കേന്ദ്രങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നത് കൊണ്ടാണ്.
പൗരാവകാശങ്ങൾ സംരക്ഷിക്കേണ്ടതായ ഭരണകൂടം കോടാനുകോടി യുവത്വത്തെ നടുറോഡിൽ നേരിടുകയല്ല സത്യസന്ധമായ ചർച്ചയ്ക്ക് തുടക്കം കുറിക്കണം .
മാധ്യമങ്ങൾ അധ്യാപകർ ചിന്തകർ എഴുത്തുകാർ രാഷ്ട്രീയ പ്രവർത്തകർ ജനാധിപത്യ മൂല്യങ്ങളെ നിരീക്ഷിച്ച് പ്രതികരിക്കണം. രാഷ്ട്രതന്ത്രത്തിന്റെ ഭാവികൾ പാർലമെന്റിൽ മാത്രം രൂപപ്പെടുന്നത് അല്ല എന്ന് ഓർക്കണം. പൗരന്മാരുടെ പ്രതീക്ഷകൾ തല്ലിക്കൊടുത്തരുത് .
സർവ്വകലാശാല ക്ലാസ്സ് മുറിയിലും മത്സര പരീക്ഷാ കേന്ദ്രങ്ങളിലും തൊഴിൽ സ്വപ്നങ്ങളുമായി അലയുന്ന അവരുടെ വേദന അറിയണം. അല്ലെങ്കിൽ ഈ മുന്നേറ്റങ്ങളെല്ലാം ആത്മഹത്യാപരമായ വിഷാദ വിപ്ലവങ്ങളിലേക്ക് നയിക്കപ്പെടാം.
അസ്വസ്ഥരാകുന്ന ഡിജിറ്റൽ തലമുറ
ഇന്നത്തെ തലമുറ പാർട്ടി ഭക്തരല്ല. ജാതി മത തത്വ വിചാരങ്ങളെ ഏറെ ഒന്നും താലോലിക്കുന്നില്ല അവർ വാർത്ത സൃഷ്ടിക്കുന്നവരാണ്. അവരുടെ അസ്തിത്വം അറിവിൻറെ ലോകമാണ്.
ഒരു മൊബൈൽ ഫോൺ ഒരു വീഡിയോ ഒരു സോഷ്യൽ മീഡിയ പോസ്റ്റ് ഇത്രയും മതിയാകും ഭരണത്തെ തകിടം മറിക്കാൻ. ദേശീയ ചർച്ചകൾക്ക് തീ കൊളുത്താൻ. രാജ്യ സുരക്ഷയ്ക്കെതിരെയുള്ള
ധ്രുവീകരണങ്ങളെ ഇല്ലാതെ ആക്കാൻ എന്ന പേരിൽ തെരുവുകളിൽ അക്രമം അഴിച്ചുവിടുന്ന വികാര വിക്ഷുബ്ധ രംഗങ്ങൾ ഉണ്ടാകാതിരിക്കട്ടെ
നാളെയുടെ രാജ്യപ്രതീക്ഷകൾ മാത്രമല്ല ഓരോ കുടുംബത്തിന്റെയും സംരക്ഷകരാണ് അവർ. ഞങ്ങളുടെ ശബ്ദം ആർ കേൾക്കുന്നു… പ്രതിസന്ധികളിൽ ഞങ്ങൾക്ക് പരിഹാരമുണ്ടോ ….
എന്നിങ്ങനെ ചോദിച്ചു കൊണ്ടേയിരിക്കുന്ന യുവത്വത്തിനെതിരെ ആയുധബലം പരിഹാരമല്ല .
ഒരിക്കൽ ജനാധിപത്യ വേദികൾ ആയിരുന്ന നമ്മുടെ മൈതാനങ്ങൾ ഇന്നിപ്പോൾ ഉപയോഗശൂന്യമാണ്. സോഷ്യൽ മീഡിയയാണ് ഇന്നത്തെ പുതിയ പൊതു ചത്വരം.
അവിടെ ഒരു ഹാഷ് ടാഗ് മാത്രം മതി ആളിപ്പടരുവാൻ. അതുകൊണ്ട് മാധ്യമങ്ങൾ പൗരധർമ്മം മറക്കാതെ ഓരോ പൗരന്റെയും സുരക്ഷിതത്വം ചിന്തിക്കേണ്ടതുണ്ട്. നാളെയുടെ സമൂഹത്തെ രൂപപ്പെടുത്തുവാൻ സമാധാനം ആവശ്യമാണ്.

യുവത്വത്തിൻറെ നീറുന്ന പ്രശ്നങ്ങൾ
തൊഴിൽ സാമ്പത്തിക സുരക്ഷ മാത്രമല്ല നൽകുന്നത്; വ്യക്തിക്ക് കുടുംബത്തിന് സമൂഹത്തിൽ നിലനിൽക്കാനുള്ള ഒരു ഇടമാണ് .തൊഴിൽ നിഷേധിക്കപ്പെടുന്നു എന്ന ചിന്ത തീർച്ചയായും ആശങ്ക വളർത്തും.
വിദ്യാഭ്യാസമൂല്യം വലിയൊരു നിക്ഷേപമാണ്. ക്രമക്കേടുകൾ ഇല്ലാത്ത സുതാര്യമായ നീതിയുക്തമായ അവസരസമത്വം ഇല്ലെങ്കിൽ സാധാരണക്കാരന്റെ ജീവിതം ഏറെ കഷ്ടത്തിലാവും.
പൗരന്മാർ ഭരണസംവിധാനങ്ങളെ വിശ്വസിക്കണം. വിശ്വാസമാണ് ജനാധിപത്യ പ്രക്രിയയുടെ ആണിക്കല്ല്.
ഒരിക്കലും യുവജന പ്രശ്നങ്ങൾ രാഷ്ട്രീയമായി കാണരുത് .സാമൂഹിക നീതിക്കായുള്ള പോരാട്ടങ്ങളിൽ ഉടനടി പരിഹാരങ്ങൾ കാണണം
പ്രതിഷേധിക്കാൻ അവസരം എല്ലാവർക്കും ഉണ്ടാകണം. നിയമപരിരക്ഷ പൊതുജനത്തിനും ബാധകമാണ്. യുവജന പ്രശ്നങ്ങൾ കേൾക്കുന്നു എന്നത് ഉറപ്പാക്കി പരസ്പരപൂരകമായ ആശയവിനിമയം അനിവാര്യമാണ് .
വികാരപ്രകടനമല്ല പൗര സമൂഹത്തിൻറെ രോഷത്തിന് കാരണം .ചെവി കൊടുക്കാതെ പോകുന്ന രാഷ്ട്രീയ ധർമ്മം സമൂഹത്തെ വിഭജിക്കും .വിദ്യാഭ്യാസം എന്ന പ്രതീക്ഷ തല്ലി കെടുത്തുന്ന രാഷ്ട്രീയ സമ്മർദ്ദ ഭീഷണികൾ തലമുറയുടെ വളർച്ചയെ തടയും .
ഇന്ത്യയുടെ യുവത്വം പുതിയ സാമൂഹിക ഐക്യത്തിൽ കുതിച്ചുയരട്ടെ. രാജ്യത്തിൻറെ സമ്പത്താണവർ . ആഗോള തൊഴിൽ വിപണിയിൽ മത്സരിക്കാനുള്ള ആത്മവിശ്വാസവും അറിവും അവർക്ക് ഉണ്ടാകേണ്ടതുണ്ട്. അതുകൊണ്ട് അവരെ റോഡിലിട്ട് ചവിട്ടരുത് .
തലമുറകളുടെ മനസ്സ് വായിക്കുന്നവർ ആയിരിക്കണം രാഷ്ട്രീയക്കാരൻ.. അവരുടെ കഴിവുകൾക്ക് പ്രാധാന്യം കൊടുക്കുമ്പോഴാണ് രാജ്യം സമൃദ്ധി നേടുക.തലമുറയുടെ സ്വപ്നങ്ങൾ ലാത്തി കൊണ്ട് തകർക്കരുത്

യുവാക്കൾ പാറ്റകൾ അല്ല
ഇന്ന് രാജ്യം നേരിടുന്ന പ്രതിസന്ധി പാറ്റ പാർട്ടി അല്ല വമ്പിച്ച ജനപങ്കാളിത്തമുള്ള പ്രക്ഷോഭങ്ങൾ ആയി മാറാവുന്ന
പ്രകടനങ്ങളെ
വെറുമൊരു പാറ്റ പാർട്ടി പ്രതിഷേധം മാത്രമായി കാണാൻ ആവില്ല.
ജനാധിപത്യവും മതനിരപേക്ഷതയും
വിസ്മരിക്കാൻ പാടില്ലാത്ത ഒരു ഭരണ പാർട്ടിയുടെ അനുഭാവിയായിട്ടും എൻറെ രക്തത്തിൻറെ ഓരോ തുള്ളിയും നൽകി സമരക്കാരെ പിന്തുണയ്ക്കും.
..എന്നു പറഞ്ഞ ഒരു മാതാവിൻറെ കണ്ണീർ പ്രഖ്യാപനം
വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്നിലെ ബഹുസ്വര പിന്തുണ വ്യക്തമാക്കുന്നു
എന്തുകൊണ്ട് എഴുത്തുകാർ സെലിബ്രിറ്റികൾ രാജ്യത്തുള്ള സാധാരണക്കാർ അവർക്കൊപ്പം നിൽക്കുന്നു എന്നു കൂടി ഭരണകൂടം ആത്മ പരിശോധന നടത്തണം. ലാത്തി കൊണ്ടോ കണ്ണീർ വാതക പ്രയോഗം കൊണ്ടോ മർദ്ദനമുറകൾ കൊണ്ടോ യുവത്വത്തിൻറെ നെഞ്ചിലെ തീ ഇല്ലാതാക്കാൻ കഴിയില്ല. ഹൃദയം തുറന്ന ഒരു സംവാദം മുറിവുകൾ സുഖപ്പെടുത്താം…

