ഹൂസ്റ്റൺ: നിനയാത്ത നാഴികയിൽ ഒരുങ്ങി കാത്തിരിക്കുന്നവർക്കായുള്ള ആർപ്പുവിളി മുഴങ്ങികേൾക്കാൻ സമയമായി. വിളക്കിൽ എണ്ണയുമായി കാത്തിരിക്കുന്നവർ ജഡത്തിന്റെ പ്രവർത്തികളിലൂടെ എണ്ണ കുറയുമെന്ന് തിരിച്ചറിയണം. ആത്മ മണവാളനുമായി ബന്ധമുള്ളവർ ആർപ്പുവിളി കേൾക്കാൻ ഒരുങ്ങുക എന്ന ആഹ്വാനത്തോടെ അസംബ്ലീസ് ഓഫ് ഗോഡിന്റെ 28-ാം ഫാമിലി കോൺഫ്രൻസ് ഹൂസ്റ്റണിൽ മാരിയറ്റ് വെസ്റ്റ്ചേസ് ഹോട്ടലിൽ തുടക്കമായി.

നാഷണൽ കൺവീനർ റവ തോമസ് ഏബ്രഹാം ഉദ്ഘാടനം നിർവ്വഹിച്ചു. റവ. സാം പണിക്കർ ഫ്ലോറിഡ അധ്യക്ഷതവഹിച്ച സമ്മേളനത്തിൽ റവ.ബഥേൽ സാമുവൽ സങ്കീർത്തനം വായിച്ചു. റവ. ജോ തോമസ്, റവ. കിപ്ലിംഗ് ബച്ച് എന്നിവർ പ്രസംഗിച്ചു. ഡോ. ടോം ഫിലിപ്പിന്റെ നേതൃത്വത്തിൽ സംഗീത ശുശ്രൂഷ നടത്തിവിവിധ ദിവസങ്ങളിലായി നടക്കുന്നസമ്മേളന സെഷനുകളിൽ റവ.ജോ. തോമസ്, റവ. സണ്ണി പ്രസാദ്,റവ. നിരവ് അൽഫോൻസ്, റവ.ടി.ജെ. സാമുവൽ, റവ. തോമസ്ഫിലിപ്പ്, റവ. ക്ലിപ്ലിൻ ബാർ, റവ.ദിലീപ് ത്യാഗരാജൻ, സിസ്റ്റർ ആഷിപ്രത്യാഷ്, റവ. ജോൺ തോമസ്, റവ.ജോർജ് പി. ചാക്കോ, റവ. കോശിവൈദ്യൻ, റവ. ബോവസ് മാത്യു,സിസ്റ്റർ ഗ്രേസ് ഗീവർഗീസ്, പ്രൊഫ.എലിസബത്ത് സൈമൺ എന്നിവർപ്രസംഗിക്കും.
കോൺഫറൻസിൽ റവ. തോമസ് ഏബ്രഹാം (കൺവീനർ), പാസ്റ്റർ റോയ് തോമസ് (ജോയിന്റ് കൺവീനർ), ജോമോൻ ഗീവർഗീസ് (സെക്രട്ടറി), പാസ്റ്റർ മാത്യു തോമസ് (ട്രഷറർ), പാസ്റ്റർ ലെവി ചെറിയാൻ (ഇംഗ്ലീഷ് സെഷൻ കോർഡിനേറ്റർ), സൂസൻ ജേക്കബ് (ലേഡീസ് കോർഡിനേറ്റർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ. പാസ്റ്റർ തോമസ് വർഗീസ് ജനറൽ കോഓർഡിനേറ്ററായി പ്രവർത്തിക്കുന്നു.

