സാൻ അന്റോണിയോ: ഐ. പി. സി. മിഡ് വെസ്റ്റ് റീജിയണിന്റെ 2026 ലെ വാർഷിക കൺവൻഷൻ സെപ്റ്റംബർ 4 മുതൽ 6 വരെയുള്ള തീയതികളിൽ സാൻ അന്റോണിയോയിൽ വെച്ച് നടക്കും. സാൻ അന്റോണിയോ ഇന്റർനാഷണൽ ബൈബിൾ ചർച്ച് മന്ദിരമാണ് സമ്മേളനത്തിന് വേദിയാകുന്നത്.
സെപ്റ്റംബർ 4 വെള്ളിയാഴ്ച വൈകിട്ട് 6:30-ന് മിഡ് വെസ്റ്റ് റീജിയൺ പ്രസിഡന്റ് പാസ്റ്റർ ഷിബു തോമസ് ത്രിദിന കൺവൻഷൻ ഉദ്ഘാടനം ചെയ്യും. പ്രമുഖ ദൈവദാസന്മാരായ പാസ്റ്റർ അനീഷ് ഏലപ്പാറ, പാസ്റ്റർ റെനി ചെറിയാൻ എന്നിവർ മുഖ്യ പ്രഭാഷകരായിരിക്കും. സിസ്റ്റർ അക്സാ പീറ്റേഴ്സൺ സഹോദരി സമ്മേളനത്തിൽ മുഖ്യസന്ദേശം നൽകും.
പ്രധാന പരിപാടികൾ:
വെള്ളിയാഴ്ച (സെപ്റ്റംബർ 4):
വൈകിട്ട് 6:30: ഉദ്ഘാടന സമ്മേളനവും പൊതുയോഗവും.
ശനിയാഴ്ച (സെപ്റ്റംബർ 5):
രാവിലെ 9:00: PYPA താലന്ത് പരിശോധന.
രാവിലെ 10:00: സഹോദരി സമ്മേളനം.
ഉച്ചയ്ക്ക് 2:00: ഉണർവ്വ് യോഗം.
വൈകിട്ട് 6:30: പൊതുയോഗം.
ഞായറാഴ്ച (സെപ്റ്റംബർ 6):
രാവിലെ 9:00: സംയുക്ത ആരാധനയോടും, വിശുദ്ധ കർതൃമേശയോടൊപ്പം കൺവൻഷൻ സമാപിക്കും.
കൺവൻഷന്റെ വിജയകരമായ നടത്തിപ്പിനായി മിഡ് വെസ്റ്റ് റീജിയൻ ഭാരവാഹികളായ റവ. ഡോ. ഷിബു തോമസ് (പ്രസിഡന്റ്), പാസ്റ്റർ ജെയിംസ് പൊന്നോലിൽ ഏബ്രഹാം (വൈസ് പ്രസിഡന്റ്), പാസ്റ്റർ ബെന്നി പാപ്പച്ചൻ (സെക്രട്ടറി), വെസ്ളി മാത്യു (ജോയിന്റ് സെക്രട്ടറി), വെസ്ലി ആലുംമൂട്ടിൽ (ട്രഷറർ), ടിജു തോമസ് (ജനറൽ കൗൺസിൽ അംഗം) എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു. 1985 -ൽ നിലവിൽ വന്ന ഐ. പി. സി. മിഡ് വെസ്റ്റ് റീജിയൻ ഡാളസ്, ഓസ്റ്റിൻ, ഹ്യൂസ്റ്റൺ, ഒക്കലഹോമ, സാൻ അൻ്റോണിയോ എന്നീ പട്ടണങ്ങളിലെ ഇൻഡ്യാ പെന്തക്കോസ്ത് സഭകൾ ചേരുന്നതാണ്.
സാം മാത്യു, മീഡിയ കോർഡിനേറ്റർ

