ന്യൂഡൽഹി: ഐപിസി നോർത്തേൺ റീജിയൻ 57-ാമത് ശുശ്രൂഷക സമ്മേളനം, സെപ്റ്റംബർ 10 വ്യാഴം മുതൽ 12 ശനി വരെ രാവിലെ 9.30 മുതൽ ITO Aiwan-e- Ghalib ഓഡിറ്റോറിയത്തിൽ നടക്കും. സംയുക്ത ആരാധന സെപ്റ്റംബർ 13 ഞായർ രാവിലെ 9 മുതൽ Jhandewalan അംബേദ്കർ ഭവനിൽ നടക്കും. അഭിഷിക്ത ദൈവദാസന്മാർ വചന സന്ദേശം നൽകും. സെപ്റ്റംബർ 12 ശനി രാവിലെ പൊതുയോഗവും, സോദരി സമാജം വാർഷിക സമ്മേളനവും നടക്കുന്നതാണ്. സിസ്റ്റർ പെർസിസ് ജോൺ നേതൃത്വം നൽകുന്ന സയോൺ സിംഗേഴ്സ് ഗാനശുശ്രൂഷ നിർവഹിക്കും. ഭാരതത്തിലുടനീളമുള്ള ഐപിസി എൻ. ആർ. സഭകളിലെ ദൈവദാസന്മാരും, ഡൽഹി-എൻസിആറിലുള്ള വിശ്വാസികളും സംബന്ധിക്കുന്ന ഈ യോഗങ്ങളുടെ വിജയകരമായ നടത്തിപ്പിനായുള്ള വിപുലമായ ക്രമീകരണങ്ങൾ പൂർത്തിയായതായി റീജിയൻ എക്സിക്യൂട്ടീവ്സ് അറിയിച്ചു.
വാർത്ത : സ്റ്റാൻലി അടപ്പനാംകണ്ടത്തിൽ

