മാൾട്ട :മാൾട്ടയിലെ പ്രഥമ ഐപിസി സഭയായ ഐപിസി ഹെബ്രോൺ സഭയുടെ പ്രവർത്തനങ്ങൾ 2026 ജനുവരി 25-ന് ആരംഭിച്ച വിവരം സന്തോഷപൂർവ്വം അറിയിക്കട്ടെ.
ഐപിസി യുകെ & അയർലൻഡ് റീജിയനുമായി സഹകരിച്ച് പ്രവർത്തിക്കുന്ന നമ്മുടെ സഭയുടെ ഔദ്യോഗിക ഉദ്ഘാടന ശുശ്രൂഷ (Inauguration Service), കർത്താവിന്റെ വരവ് താമസിക്കുമെങ്കിൽ, 2026 ഒക്ടോബർ 11 ഞായറാഴ്ച നടക്കുന്നതാണ്. ദൈവവചന ശുശ്രൂഷയിലും ദൈവവേലയിലും പ്രശസ്തനും യുകെ & അയർലൻഡ് റീജിയൻ പ്രസിഡന്റുമായ പാസ്റ്റർ ജേക്കബ് ജോർജിന്റെ നേതൃത്വത്തിൽ ഐപിസി ഹെബ്രോൺ സഭാ ഹാളിൽ വെച്ചാണ് ഈ അനുഗ്രഹീത സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്.
ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് മാൾട്ടയിലെ എല്ലാ ദൈവമക്കളെയും സഭാ ശുശ്രൂഷകൻ എന്ന നിലയിൽ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു
Pr. Skaria Thomas : +356 99277512

