കൊൽക്കത്ത: പശുക്കൾക്ക് സംരക്ഷ ണം നൽകുമെന്നും സന്യാസികളെ അ പമാനിക്കുന്നവരെ ജയിലിലടയ്ക്കുമെ ന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സു വേന്ദു അധികാരി. വിശ്വാസത്തെ പി ന്തുടരുമ്പോഴോ പ്രചരിപ്പിക്കുമ്പോഴോ ഭയപ്പെടേണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊൽക്കത്തയിലെ നേതാജി ഇൻ ഡോർ സ്റ്റേഡിയത്തിൽ നടന്ന ഭഗവത് ഗീത പാരായണ പരിപാടിയിൽ സംസാ രിക്കുകയായിരുന്നു മുഖ്യമന്ത്രി. യാ തൊരു മടിയും കൂടാതെ ഭഗവദ്ഗീത പാരായണം ചെയ്യുകയും പ്രചരിപ്പിക്കു കയും ചെയ്യണമെന്നും മുഖ്യമന്ത്രി വ്യ ക്തമാക്കി.
ഹനുമാൻ ചാലിസ വിതരണം ചെയ്യുക. ഹരേ കൃഷ്ണ മന്ത്രം ജപിക്കുക, ശംഖ് മുഴക്കുക. ഒന്നിനെയും ഭയപ്പെടാനില്ലെ ന്നും സംസ്ഥാനത്തെ കാറ്റ് മാറിയെന്നും അദ്ദേഹം വ്യക്തമാക്കി. ഗോമാതാവി നെ സംരക്ഷിക്കുന്ന സർക്കാരാണ് ഇ വിടെയുള്ളത്. സന്യാസികളെ അപമാ നിക്കുന്നവരെ സർക്കാർ ജയിലടയ്ക്കാ മെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

