വത്തിക്കാൻ :ലോകമെമ്പാടും മതപീഡനങ്ങൾ ഏറ്റുവാങ്ങുന്ന ക്രൈസ്തവർക്കായുള്ള പ്രാർത്ഥനയുടെയും ഐക്യദാർഢ്യത്തിന്റെയും ഭാഗമായി നവംബർ 14 മുതൽ 22 വരെയുള്ള ആഴ്ചയിൽ, മുൻ വർഷങ്ങളിലെ പതിവുപോലെ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ 130 കത്തീഡ്രലുകൾ ഉൾപ്പെടെ ആയിരക്കണക്കിന് ദേവാലയങ്ങളും മറ്റു സ്മാരകങ്ങളും ചുവപ്പുനിറത്തിൽ പ്രകാശിപ്പിക്കും. 1.25.000-ലധികം ആളുകളും ഈ സംരംഭത്തിൽ പ്രത്യേകമായ വിധത്തിൽ പങ്കുചേരുമെന്ന് ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന “ക്ലേശിക്കുന്ന സഭകൾക്കുള്ള സഹായം” എന്ന അന്താരാഷ്ട്ര കത്തോലിക്കസംഘടന അറിയിച്ചു.
ക്രിസ്തുവിനുവേണ്ടി സാക്ഷ്യം നൽകുന്നതിന്റെയും, ക്രൈസ്തവവിശ്വാസം ജീവിക്കുന്നതിന്റെയും പേരിൽ മതപീഡനങ്ങളും മറ്റു ദുരിതങ്ങളും അനുഭവിക്കാൻ നിർബന്ധിതരാകുന്ന വിശ്വാസികളെ അനുസ്മരിക്കുന്നതിന്റെ ഭാഗമായി, “ചുവന്ന ആഴ്ച” (Red Week) ആചരണത്തിനുള്ള തയ്യാറെടുപ്പുകൾ നടത്തി “ക്ലേശിക്കുന്ന സഭകൾക്കുള്ള സഹായം” (Aid to the Church inNeed – ACN) എന്ന അന്താരാഷ്ട്ര കത്തോലിക്കസംഘടന. നവംബർ 14 മുതൽ 22 വരെയുള്ള ആഴ്ചയിൽ ആചരിക്കപ്പെടുന്ന ഈ വർഷത്തെ ചുവന്ന ആഴ്ചയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ സംഘടന, ഒക്ടോബർ 22 വ്യാഴാഴ്ച പുറത്തുവിട്ടു.
എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ് സംഘടന 2015-ൽ ആരംഭിച്ചതും പലയിടങ്ങളിലും “ചുവപ്പുബുധൻ” (Red Wednesday) എന്ന പേരിൽക്കൂടി അറിയപ്പെടുന്നതുമായ ഈ സംരംഭത്തിന്റെ ഈ വർഷത്തെ ആചരണത്തിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള ഒന്നേകാൽലക്ഷത്തിലധികം ആളുകൾ സവിശേഷമായ രീതിയിൽ പങ്കെടുക്കുമെന്നും, 130 കത്തീഡ്രലുകൾ ഉൾപ്പെടെ ആയിരക്കണക്കിന് ദേവാലയങ്ങളും മറ്റു സ്മാരകങ്ങളും ചുവപ്പുനിറത്തിൽ പ്രകാശിപ്പിക്കപ്പെടുമെന്നും സംഘടന അറിയിച്ചു. ചുവന്ന നിറവും പ്രകാശവും ഉപയോഗിക്കുന്നതിന് പുറമെ, പ്രാർത്ഥനാസമ്മേളനങ്ങൾ, അനുഭവസാക്ഷ്യങ്ങൾ, പൊതുപരിപാടികൾ, വിദ്യാലയങ്ങളിൽ നടത്തുന്ന പ്രത്യേക പരിപാടികൾ, മതപീഡനങ്ങൾ നിലനിൽക്കുന്ന രാജ്യങ്ങളിൽനിന്നുള്ളക്രൈസ്തവരുമായുള്ള കൂടിക്കാഴ്ചകൾ എന്നിവയും ഈ പരിപാടിയുടെ ഭാഗമായി ഉണ്ടാകും.
ലോകത്ത് ഏതാണ്ട് നാൽപ്പത്തിയൊന്ന് കോടിയിൽപ്പരം ക്രൈസ്തവർ, മതസ്വാതന്ത്ര്യത്തിനെതിരായ ഗുരുതരമായ ലംഘനങ്ങൾ നടക്കുന്ന രാജ്യങ്ങളിലാണ് ജീവിക്കുന്നതെന്നും, ഇരുപത്തിരണ്ട് കോടിയോളം ക്രൈസ്തവർ മതപീഡനവുമായി ബന്ധപ്പെട്ട ഭീഷണികൾ നേരിടുന്നുടെന്നും എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ് സംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നുണ്ട്.68 രാജ്യങ്ങളിലെങ്കിലും ക്രൈസ്തവരുടെ മതപരമായ കെട്ടിടങ്ങൾക്കും സ്ഥാപനങ്ങൾക്കും വസ്തുവകകൾക്കുമെതിരെ ആക്രമണങ്ങൾ നടന്നിട്ടുണ്ടെന്നും, 57 രാജ്യങ്ങളിൽ ക്രൈസ്തവർ വിശ്വാസത്തിന്റെ്റെ പേരിൽ ശാരീരിക അതിക്രമങ്ങൾക്കും ജയിൽവാസത്തിനും ഇരകളായിട്ടുണ്ടെന്നും അറിയിച്ച സംഘടന, 33 രാജ്യങ്ങളിൽ നടന്ന ചില ആക്രമണങ്ങളിൽ ക്രൈസ്തവർക്ക് തങ്ങളുടെ വീടുകൾ ഉപേക്ഷിക്കേണ്ടിവന്നിട്ടുണ്ടന്ന് കൂട്ടിച്ചേർത്തു.
മതസ്വാതന്ത്ര്യം ഭീഷണി നേരിടുന്ന ഇന്നത്തെ ദുരവസ്ഥയിലേക്ക് ലോകശ്രദ്ധ ക്ഷണിക്കാനും, വിശ്വാസത്തിന്റെ പേരിൽ വിവേചനവും പീഡനങ്ങളും നേരിടുന്നവരെ അനുസ്മരിക്കാനും, അവർക്ക് പിന്തുണ നൽകാനുമാണ് ഈ ആഗോള സംരംഭമെന്ന്, സംഘടനയുടെ അന്താരാഷ്ട്ര എക്സിക്യൂട്ടീവ് പ്രസിഡന്റ് റെജീന ലിഞ്ച് പ്രസ്താവിച്ചു.
മതസ്വാതന്ത്ര്യം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള തങ്ങളുടെ ആഗോള നിവേദനത്തിൽ (https://acninternational.org/petitio n/) ഒപ്പു വയ്ക്കാൻ എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ് സംഘടന ഏവരെയും ആഹ്വാനം ചെയ്.

