വത്തിക്കാൻ സിറ്റി: ലോകമെമ്പാടുമായി 22 കോടിയിലധികം ക്രൈസ്തവവി ശ്വാസികൾ കടുത്ത പീഡനങ്ങൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കും ഇര യാകുന്നതായി അന്താരാഷ്ട്ര കത്തോലിക്കാ സന്നദ്ധ സംഘടനയായ ‘എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ്’ (എസിഎൻ) പുറ ത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നു. സം ഘടനയുടെ ‘പീഡിപ്പിക്കപ്പെടുന്നവരും
വിസ്മരിക്കപ്പെടുന്നവരും: 2024-2026′
എന്ന റിപ്പോർട്ടിലാണു ഞെട്ടിക്കുന്ന വി വരങ്ങളുള്ളത്.
ആഗോളതലത്തിൽ 41.3 കോടി ക്രൈ സ്തവർ കടുത്ത മതസ്വാതന്ത്ര്യ ലംഘ നങ്ങൾ നേരിടുമ്പോൾ, പഠനം നടത്തി യ 18 രാജ്യങ്ങളിൽ 55 ശതമാനത്തിലും സ്ഥിതിഗതികൾ മുൻ വർഷങ്ങളേക്കാ ൾ ദയനീയമായി. ഒരു രാജ്യത്തുപോലും സ്ഥിതി മെച്ചപ്പെട്ടിട്ടില്ലെന്നതാണു പഠന ത്തിന്റെ പ്രധാന കണ്ടെത്തൽ. പാക്കി സ്ഥാനിൽ കൊല്ലപ്പെട്ട ന്യൂനപക്ഷ ക്ഷേ മ മന്ത്രി ഷഹബാസ് ഭട്ടിയുടെ സഹോദ രൻ പീറ്റർ ഭട്ടിയാണ് റിപ്പോർട്ടിന്റെ ആ മുഖം എഴുതിയിരിക്കുന്നത്. മതത്തി ന്റെ പേരിൽ അടിച്ചമർത്തപ്പെടുന്ന ജന ങ്ങൾക്കായി ലോകം എന്തു ചെയ്യാൻ തയാറാണെന്ന് അദ്ദേഹം ചോദിക്കു.
സബ് സഹാറൻ ആഫ്രിക്ക: തീവ്രവാ ദത്തിന്റെ പ്രഭവകേന്ദ്രം
സബ് സഹാറൻ ആഫ്രിക്കൻ രാജ്യങ്ങ ളാണു ക്രൈസ്തവ വിരുദ്ധ അക്രമങ്ങ ളുടെയും തീവ്രവാദത്തിൻ്റെയും പ്രധാന കേന്ദ്രമായി മാറിയിരിക്കുന്നത്. ആഗോ ള ഭീകരവാദ സൂചികയിൽ ഏറ്റവും കൂ ടുതൽ അക്രമം നേരിടുന്ന പത്തു രാജ്യ ങ്ങളിൽ ആറെണ്ണവും (ബർക്കിനാഫാ സോ, നൈജർ, നൈജീരിയ, മാലി, സൊമാലിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ) ഈ മേഖലയിലാണ്.<നൈജീരിയയിലെ മിഡിൽ ബെൽറ്റിൽ ഫുലാനി തീവ്രവാദികളും വംശീയ ഗ്രൂ പ്പുകളും നടത്തുന്ന അതിക്രമങ്ങൾ മൂലം 35 ലക്ഷത്തിലധികം ആളുകൾ ഭവ നരഹിതരായി. യെലെവാറ്റയിൽ ഒരൊറ്റ രാത്രികൊണ്ട് മുന്നൂറോളം ക്രൈസ്ത വരെയാണ് വെട്ടിയും ജീവനോടെ ക ത്തിച്ചും കൊലപ്പെടുത്തിയത്.
ബർക്കിനാ ഫാസോയുടെ 40 ശതമാന ത്തോളം ഭാഗം അൽ-ക്വയ്ദ ബന്ധമുള്ള ജിഹാദി ഗ്രൂപ്പുകളുടെ നിയന്ത്രണ ത്തിലാണ്. നൂന രൂപതയിൽ 26 ക്രൈസ്തവയുവാക്കളെ കഴുത്തറത്ത് കൊ ലപ്പെടുത്തിയ സംഭവം ഇതിന്റെ വ്യാപി വ്യക്തമാക്കുന്നു.
മാലിയിലും മൊസാംബിക്കിലും പ്രാർഥ നാലയങ്ങൾ തകർക്കുകയും നിർബ ന്ധിത ആചാരങ്ങൾ അടിച്ചേൽപ്പിക്കു കയും ചെയ്യുന്നു. മൊസാംബിക്കിലെ കാബോ ഡെൽഗാഡോയിൽ 2017 മുത ൽ ആയിരത്തിലധികം ക്രൈസ്തവർ കൊല്ലപ്പെടുകയും നിരവധിയാളുകളെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു.
ഏഷ്യയിലും ലാറ്റിനമേരിക്കയിലും അടിച്ചമർത്തൽ
ഏഷ്യൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ തീവ്ര ദേശീയതയും ഭരണകൂട അടി ച്ചമർത്തലുകളുമാണ് വിശ്വാസികൾ ക്കു വെല്ലുവിളിയാകുന്നത്.
ക്രൈസ്തവ വിശ്വാസത്തെ ഭരണകൂടത്തിനു ഭീഷണിയായി കാണുന്ന ഉത്തര കൊറിയയിൽ ബൈബിൾ കൈവശം വയ്ക്കുന്നതും പ്രാർഥിക്കുന്നതും തടവ റയ്ക്കോ വധശിക്ഷയ്ക്കോകാരണമാ കുന്നു. തടങ്കൽപ്പാളയങ്ങളിലുള്ള 1,90,000 ആളുകളിൽ ഭൂരിഭാഗവും ക്രൈസ്തവരാണ്.
ചൈനയിൽ ഡിജിറ്റൽ നിരീക്ഷണങ്ങൾ കടുപ്പിച്ചും അനുമതിയില്ലാത്ത പ്രാർ ഥനകൾ നിരോധിച്ചും മതപരമായ പ്രവ ർത്തനങ്ങൾക്ക് കർശന നിയന്ത്രണമാ ണുള്ളത്. നിയമങ്ങൾ അനുസരിക്കാത്ത പള്ളികൾ തകർക്കുകയും വിശ്വാസികളെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നു.
ഇന്ത്യയിൽ 700ലധികം അക്രമസംഭവങ്ങൾഇന്ത്യയിലും പാക്കിസ്ഥാനിലും സാമൂ ഹിക സൗഹാർദം നേരിടുന്ന പ്രധാന വെല്ലുവിളികൾ മതതീവ്രവാദവും തീവ്ര ദേശീയതയും മൂലമുണ്ടാകുന്ന അസ ഹിഷ്ണുതയാണെന്ന് റിപ്പോർട്ട് വ്യക്ത മാക്കുന്നു.
ഇന്ത്യയിൽ തീവ്ര ഹിന്ദുത്വ പ്രസംഗങ്ങളും പ്രചാരണങ്ങളും ക്രിസ്ത്യൻ സമൂ ഹത്തിനെതിരേയുള്ള അതിക്രമങ്ങൾ വർധിക്കാൻ കാരണമായതായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
2025ൽ മാത്രം എഴുനൂറിലധികം അക്ര മസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ കർശ, നമായ മതപരിവർത്തന നിരോധനനിയമങ്ങളും ആശങ്കയുയർത്തുന്നുണ്ട്.
ക്രിസ്തീയ ആരാധനകൾ തടസപ്പെടുത്തുക, വിശ്വാസികളെ കായികമായി ഉ പദ്രവിക്കുക, ക്രിസ്ത്യൻ കുടുംബങ്ങൾക്ക് മരണാനന്തര ചടങ്ങുകൾ നിഷേധിക്കുക തുടങ്ങിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചിലയിടങ്ങളിൽ മൃ തദേഹങ്ങൾ കല്ലറകളിൽനിന്ന് പുറ ത്തെടുക്കാൻപോലും ആളുകൾ നിർബന്ധിതരായി.
പാക്കിസ്ഥാനിൽ കോടതികളും അ ക്രമികൾക്കൊപ്പം
പാക്കിസ്ഥാനിൽ ന്യൂനപക്ഷ വിഭാഗങ്ങ ളിൽപ്പെട്ട പ്രായപൂർത്തിയാകാത്ത പെ ൺകുട്ടികളെ തട്ടിക്കൊണ്ടുപോകൽ, നിർബന്ധിത മതപരിവർത്തനം, നിർബ ന്ധിത വിവാഹം എന്നിവയാണു പ്രധാന പ്രശ്നങ്ങളായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. പൗരാവകാശ സംരക്ഷണ നി യമങ്ങളെക്കാൾ കൂടുതൽ പ്രാധാന്യം ഇസ്ലാമിക നിയമങ്ങളുടെ ചില വ്യാഖ്യാനങ്ങൾക്കുനൽകിക്കൊണ്ട്കോടതികൾപ്പോലും ചിലപ്പോഴൊക്കെ ഇത്തരം നടപടികൾക്ക് അനുകൂലമായ നില പാടുകൾ സ്വീകരിക്കുന്നതായും റിപ്പോ ർട്ടിൽ വ്യക്തമാക്കുന്നു.
സിറിയയിൽ അധികാരം പിടിച്ചെടുത്ത തീവ്രവാദ ഗ്രൂപ്പുകളുടെ സാന്നിധ്യം ആ ശങ്ക കൂട്ടുന്നു. ഡമാസ്കസിലെ മാർ ഏലിയാസ് പള്ളിയിലുണ്ടായ ചാവേർ ആ ക്രമണത്തിൽ 25 പേർകൊല്ലപ്പെട്ടു. നി ക്കരാഗ്വയിൽ ഡാനിയൽ ഒർട്ടേഗയുടെ നേതൃത്വത്തിലുള്ള ഭരണകൂടം സഭയുടെ സ്വത്തുക്കൾ കണ്ടുകെട്ടുകയും വൈദികരെ നാടുകടത്തുകയും ചെയ്യുന്നു. രാജ്യത്തേക്ക് ബൈബിളുമായി പ്രവേശിക്കുന്നത് പോലും ഇവിടെ നിരോധിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര സമൂഹത്തിന്റെ അവഗണന
ക്രൈസ്തവർക്കെതിരേ നടക്കുന്ന അ ക്രമങ്ങളുടെ ഭീകരതയേക്കാൾ ആശ ങ്കാജനകമാണ് അന്താരാഷ്ട്ര തലത്തിൽ ഇത്തരം സംഭവങ്ങൾക്ക് ലഭിക്കുന്ന കുറഞ്ഞ പരിഗണനയെന്ന് ‘എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ്’ റിപ്പോർട്ട് വ്യക്തമാക്കുന്നു.
നൈജീരിയയിലോ സിറിയയിലോ ഒരു പള്ളി അക്രമിക്കപ്പെടുമ്പോൾ, അത് വെറുമൊരു വംശീയ സംഘർഷമായോ ഭൂമിക്കും ജലത്തിനും വേണ്ടിയുള്ള തർ ക്കമായോ ഭൗമരാഷ്ട്രീയ അസ്ഥിരതയായോ ചിത്രീകരിക്കാനാണു മാധ്യമങ്ങൾ ശ്രമിക്കുന്നത്.
അക്രമികളും ഇരകളും മതം തന്നെയാണ് ഇതിനു കാരണമെന്ന് വ്യക്തമായി പറയുമ്പോഴും സംഭവങ്ങളുടെ മതപരമായ വശം മൂടിവയ്ക്കപ്പെടുകയാണെന്ന് റിപ്പോർട്ട് വിമർശിക്കുന്നു. ഇത്തരം സമീപനം ന്യൂനപക്ഷങ്ങളായി ജീവിക്കുന്ന ക്രൈസ്തവരുടെ യഥാർഥ അവസ്ഥ ലോകത്തിനുമുന്നിൽ മറച്ചുവ യ്ക്കാൻ ഇടയാക്കുന്നു. അതേസമയം, തങ്ങൾ ഒറ്റയ്ക്കല്ലെന്ന വിശ്വാസവും പ്രാർഥനയുമാണ് തങ്ങൾക്കു കരുത്ത് നൽകുന്നതെന്നു പീഡനങ്ങളെ അതി ജീവിച്ചവർ സാക്ഷ്യപ്പെടുത്തുന്നു.

