ക്രിസ്തീയ പ്രബോധനങ്ങളെ ലളിതവൽക്കരിച്ചോ വെള്ളം ചേർത്തോ നൽകിയല്ല കത്തോലിക്കാ സഭയെ ആകർഷകമാക്കേണ്ടതെന്ന് ലിയോ XIV പാപ്പ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചതുരത്തിൽ നടന്ന പൊതു കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അതേഹം. സമകാലിക തരംഗങ്ങളുടെയോ സംസ്കാരങ്ങളുടെയോ സ്വാധീനത്തിൽപ്പെടാതെ സുവിശേഷത്തിന്റെ സത്യസന്ധമായ സന്ദേശം പൂർണ്ണതയോടെ ജനങ്ങളിലേക്ക് എത്തിക്കാൻ ദൈവജനത്തിനും വൈദികർക്കും ഉത്തരവാദിത്തമുണ്ടെന്ന് പാപ്പ ഓർമ്മിപ്പിച്ചു. സമൂഹത്തിലെ ദരിദ്രരുടെയും എളിയവരുടെയും അടിച്ചമർത്തലുകളെയും അനീതികളെയും ചോദ്യം ചെയ്യാൻ ക്രിസ്തുവിശ്വാസികൾക്ക് ബാധ്യതയുണ്ടെന്ന് പാപ്പ വ്യക്തമാക്കി. എന്നാൽ സഭയുടെ പ്രാഥമിക ലക്ഷ്യം രാഷ്ട്രീയമല്ലെന്നും, മറിച്ച് ക്രിസ്തീയ സ്നേഹത്തിനും നീതിക്കും സാക്ഷ്യം വഹിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

