ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും വലിയ മതം എന്ന നിലയിൽ ഇസ്ലാം ക്രിസ്തുമതത്തെ മറികടക്കുമെന്ന് Pew Research Center-ന്റെ പുതിയ റിപ്പോർട്ടിൽ വ്യക്തമാക്കി. The Future of World Religions: Population Growth Projections, 2020-2070 എന്ന പേരിൽ 2026 നവംബർ 18-ന് പുറത്തുവന്ന റിപ്പോർട്ടിലാണ് ഈ നിർണായക കണ്ടെത്തൽ. 201 രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും 7 മതവിഭാഗങ്ങളെ ഉൾപ്പെടുത്തി നടത്തിയ പഠനത്തിൽ 2020-ൽ 2.27 ബില്യൺ ആയിരുന്ന ക്രിസ്ത്യാനികളും 2.02 ബില്യൺ ആയിരുന്ന മുസ്ലീങ്ങളും 2035-ഓടെ മാറുമെന്നും മുസ്ലീങ്ങൾ 2.57 ബില്യണും ക്രിസ്ത്യാനികൾ 2.52 ബില്യണും ആകുമെന്നും റിപ്പോർട്ട് പ്രവചിക്കുന്നു. 2070-ഓടെ മുസ്ലീങ്ങൾ 3.64 ബില്യണായി വളരുമ്പോൾ ക്രിസ്ത്യാനികൾ 3 ബില്യണിൽ താഴെയായി നിൽക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഈ വളർച്ചയ്ക്ക് പ്രധാന കാരണം മതപരിവർത്തനമല്ല, ഉയർന്ന ജനനനിരക്കാണ് എന്ന് Pew വ്യക്തമാക്കുന്നു. മുസ്ലീം സ്ത്രീകളുടെ ശരാശരി ജനനനിരക്ക് 3.1 കുട്ടികൾ ആയിരിക്കുമ്പോൾ ക്രിസ്ത്യൻ സ്ത്രീകളുടേത് 2.5-ഉം മറ്റുള്ളവരുടേത് 1.6-ഉം മാത്രമാണ്. 2020-2025 കാലത്ത് മുസ്ലീം അമ്മമാർക്ക് 25.2 കോടി കുട്ടികൾ ജനിച്ചപ്പോൾ ക്രിസ്ത്യൻ അമ്മമാർക്ക് 20.8 കോടി കുട്ടികൾ മാത്രമാണ് ജനിച്ചത്. മതം മാറുന്നതിലൂടെ ഇസ്ലാമിന് 80 ലക്ഷം പേരുടെ നഷ്ടം മാത്രമേ ഉണ്ടാകൂ എന്ന് കണക്കാക്കുമ്പോൾ ക്രിസ്തുമതത്തിന് 10.5 കോടി പേരുടെ നഷ്ടമുണ്ടാകുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഹിന്ദു ജനസംഖ്യ 2020-ലെ 1.18 ബില്യണിൽ നിന്ന് 2070-ൽ 1.38 ബില്യണായി കൂടുമെങ്കിലും ലോക ജനസംഖ്യയിലെ പങ്ക് കുറയുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഭാവിയിലെ വളർച്ചയുടെ ഭൂരിഭാഗവും സബ്-സഹാറൻ ആഫ്രിക്കയിലായിരിക്കും. 2070-ഓടെ ലോകത്തിലെ ക്രിസ്ത്യാനികളിൽ പകുതിയിലധികവും ആഫ്രിക്കയിലായിരിക്കും. അമേരിക്ക 2065-ഓടെ ക്രിസ്ത്യൻ ഭൂരിപക്ഷം നഷ്ടപ്പെടുമെന്നും കാനഡ 2030-ഓടെ 50 ശതമാനത്തിൽ താഴെ ക്രിസ്ത്യാനികളാകുമെന്നും റിപ്പോർട്ട് പ്രവചിക്കുന്നു. ഇത് കൃത്യമായ പ്രവചനമല്ലെന്നും ഇപ്പോഴത്തെ ട്രെൻഡ് തുടർന്നാൽ ഉണ്ടാകുന്ന കണക്കാണെന്നും യുദ്ധം, സാമ്പത്തിക മാറ്റം, മതം വിടൽ തുടങ്ങിയവ ഇതിനെ മാറ്റിമറിക്കാമെന്നും Pew വ്യക്തമാക്കിയിട്ടുണ്ട്.
കേരളത്തിന്റെ കാര്യത്തിൽ Centre for Policy Studies റിപ്പോർട്ട് പ്രകാരം 2011 സെൻസസിൽ ഹിന്ദുക്കൾ 54.73 ശതമാനവും മുസ്ലീങ്ങൾ 26.56 ശതമാനവും ക്രിസ്ത്യാനികൾ 18.38 ശതമാനവും ആയിരുന്നു. എന്നാൽ 2019-ലെ ജനനങ്ങളിൽ മുസ്ലീങ്ങൾ 44 ശതമാനവും ഹിന്ദുക്കൾ 41 ശതമാനവും ആയിരുന്നു. ജനസംഖ്യയിൽ പകുതി മാത്രമുള്ള മുസ്ലീങ്ങൾ ജനനത്തിൽ ഹിന്ദുക്കളെ മറികടന്നു എന്നത് ശ്രദ്ധേയമാണ്. 2001-2011 കാലത്ത് മുസ്ലീം വളർച്ച 12.8 ശതമാനം ആയിരിക്കുമ്പോൾ ഹിന്ദു വളർച്ച 2.23 ശതമാനവും ക്രിസ്ത്യൻ വളർച്ച 1.38 ശതമാനവും മാത്രമായിരുന്നു.

