മാർത്തോമ്മാ തിയോളജിക്കൽ സെമിനാരി, കോട്ടയത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം 2026 നവംബർ 26 വ്യാഴാഴ്ച വൈകിട്ട് 5.30-ന് സെമിനാരി ക്യാമ്പസിൽ നടക്കും. ഗവേണിംഗ് ബോർഡ് ചെയർമാൻ മോസ്റ്റ് റവ. ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത സമ്മേളനത്തിൽ അധ്യക്ഷത വഹിക്കും. പ്രിൻസിപ്പൽ റവ. ഡോ. എം. സി. തോമസ്, ജനറൽ കൺവീനർ റവ. ഡോ. ജോൺ ഫിലിപ്പ് എ. എന്നിവർ നേതൃത്വം നൽകും. ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിലേക്ക് ഏവരെയും സംഘാടകർ സ്നേഹപൂർവ്വം ക്ഷണിച്ചു.

