മിസ്രിയും ദേശം ജോസേഫിനെ മറക്കുന്ന ദേശം തന്നെ. പാലപാത്ര വാഹകന്മാരുടെ പ്രമാണിയോ സേഫിനെ രണ്ടുവർഷം മറന്നു കളഞ്ഞു. മറന്നുപോയി എന്നല്ല ഓർക്കാതെ അവനെ മറന്നു കളഞ്ഞു എന്നാണ് തിരുവെഴുത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. അവൻ മറന്നു കളഞ്ഞാലും മറക്കാത്ത ഒരു ദൈവമുണ്ടെന്നും അവിടുന്ന് തക്കസമയത്ത് ഉയർത്തുവാനായി പ്രവർത്തിക്കും ഒന്നും വ്യക്തമാക്കുന്ന ചരിത്രമാണ് ഉല്പത്തിയിൽ അതിനെ താഴെയുള്ള അധ്യായങ്ങളിൽ നാം കാണുന്നത്. നമുക്ക് അപരിചിതമായ അനവധി സംഭവങ്ങൾ നടക്കുന്നുണ്ടാകാം പക്ഷേ ദൈവത്തിന് യാദൃശ്ചികമായി ഒന്നുമില്ല. നീ മുഴുവനും അറിയാതെ ഒരു വാക്കും എന്റെ നാവിൽ മേൽ ഇല്ല ഇരുട്ടുപോലും നിനക്ക് മറവായിരിക്കുന്നില്ല എന്ന് ദാവീദ് സങ്കീർത്തനങ്ങളിൽ പാടുന്നു.
നിങ്ങളുടെ തലയിലെ രോമവും എല്ലാം എണ്ണപ്പെട്ടിരിക്കുന്നു എന്ന് കർത്താവ് തന്റെ ശിഷ്യന്മാരോട് പറയുന്നു.
മിസ്രയീമരെ മഹാക്ഷാമത്തിൽ നിന്ന് രക്ഷിച്ച ജോസേഫ് എന്ന രക്ഷകനെ പിന്നീടുള്ള തലമുറയും രാജാക്കന്മാരും മറന്നു കളഞ്ഞു. ജോസഫിനെ അറിയാത്ത ഒരു ഫറവോ ഭരണത്തിലേറി. അറിയാത്ത എന്നതിന് അറിയാൻ താല്പര്യം ഇല്ലാത്ത എന്ന് അർത്ഥം കൽപ്പിക്കാം. കാരണം തങ്ങളുടെ പൂർവികരെ മരണത്തിൽ നിന്ന് രക്ഷിച്ച ഒരാളുടെ ചരിത്രം അവിടുത്തെ വിദ്യാലയങ്ങളിൽ പഠിപ്പിക്കുകയും പുസ്തകങ്ങളിൽ എഴുതിവെച്ച് ആണ്ടുതോറും ആചരിക്കുകയും ചെയ്യുന്ന രീതി പരിഷ്കൃത സമൂഹങ്ങളുടെ അടയാളമാണ്. അക്കാലത്തെ മികച്ച സാംസ്കാരിക കേന്ദ്രമായിരുന്നു മിസ്രയീം. നമ്മുടെ രാജ്യത്തെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച നായകന്മാരുടെ ഓർമ്മ നിലനിർത്താൻ രാജ്യത്ത് എന്തെല്ലാം സ്ഥാപനങ്ങൾ അവരുടെ പേരിലുണ്ട്. സർവകലാശാലകൾ സ്റ്റേഡിയങ്ങൾ മുതലായവ ഉദാഹരണം. അവരുടെ ജന്മദിനം അവധിയായി പ്രഖ്യാപിക്കുന്നു പ്രതിമകൾ സ്ഥാപിച്ച സംരക്ഷിക്കുന്നു. എന്തിനാണ് ഇതെല്ലാം എന്ന് ചോദിച്ചാൽ തലമുറകളിലേക്ക് അവരുടെ സംഭാവനകളും സ്വാധീനവും പകർന്നു കൊടുക്കാൻ വേണ്ടി തന്നെ. അതേപോലെ മിസ്രയീമിലെ പുതിയ ഭരണാധികാരിക്കും വേണമെങ്കിൽ ജോസഫിനെ പറ്റി അന്വേഷിച്ച് അറിഞ്ഞു ഉചിതമായ പരിഗണന ഇസ്രായേലിന് നൽകാമായിരുന്നു. പുതിയ ഫറോവനും മിസ്രയീമിയരും ജോസേഫിനെ മറന്നു കളഞ്ഞു എന്ന് മാത്രമല്ല അവന്റെയും കുടുംബക്കാരുടെയും തലമുറകളായി ക്രൂരമായി ഉപദ്രവിക്കുകയും അവരെ മൃഗങ്ങളെപ്പോലെ നിദൃഷ്ടം പ്രഹരിക്കുകയും അടിമകളാക്കി ഊഴിയ വേല എടുപ്പിക്കുകയും പിഞ്ചുകുഞ്ഞുങ്ങളെ നദിയിൽ എറിഞ്ഞു കൊലപ്പെടുത്തുകയും ചെയ്തുകൊണ്ടിരുന്നു. എങ്കിലും അതെല്ലാം അവരുടെ വീണ്ടെടുപ്പിന്റെ മുന്നോടിയായ ഈറ്റുനോവ് തന്നെയായിരുന്നു. മോശയിൽ ഉള്ള ദൈവം ഫറോവനോട് സംസാരിച്ചു എന്നെ ആരാധിപ്പാൻ എന്റെ ജനത്തെ വിട്ടയക്കുക പക്ഷേ ഫറോവന് തയ്യാറായില്ല മാത്രവുമല്ല ഫറോവന് ചോദിക്കുന്നു യഹോവ ആര് ഞാൻ അവനെ അറിയുകയില്ല ജനത്തെ വിട്ടയക്കുകയുമില്ല.
ഇന്ന് ലോകം ഏറ്റവും അധികം ചർച്ച ചെയ്യുന്ന വിഷയങ്ങളിൽ ഒന്ന് ഇസ്രായേൽ എന്നതാണ്. എഡി 70 നു ശേഷം സ്വന്തമായി രാജ്യം ഇല്ലാത്ത രോഗങ്ങളും അനന്യ ആ ജനസമൂഹത്തെ തിരഞ്ഞുപിടിച്ചു ഉന്മൂലനം ചെയ്യാൻ അടൂർ നാസി പാർട്ടിയും അത്യന്തം ഭ്രാന്ത് പിടിച്ച് പരിശ്രമിച്ച് രണ്ടാം രണ്ടാം ലോകമഹായുദ്ധകാലത്ത് 60 ലക്ഷം ജൂതരെയാണ് ഇല്ലായ്മ ചെയ്തത്. ആ ക്രൂരതകളുടെ സ്മരണകൾ ഹോളോക്കോസ് മാരകങ്ങൾ എന്ന പേരിൽ സംരക്ഷിക്കപ്പെടുന്നു. 1939 മുതൽ 1945 വരെ നടന്ന ആ വംശഹത്യയ്ക്ക് മൂന്ന് വർഷത്തിനുശേഷമാണ് ആധുനിക ഇസ്രായേൽ രാഷ്ട്രം പിറന്നത്. അതിനായുള്ള ഈറ്റുനോവ് ആയിരുന്നുവോ ഹോളോ കോസ്റ്റ്? മിസ്രയീമിലെ പീഡയുടെ പിന്നാലെ ആണല്ലോ ഇസ്രയേൽ ഒരു രാജ്യം എന്ന നിലയിൽ സംഘടിതമായത്.
എന്തായാലും ദൈവം അറിയാതെ സംഭവിച്ചതല്ല പീഡനങ്ങൾ എന്ന തിരുവെഴുത്തിലൂടെ നാം ഗ്രഹിക്കുന്നു. നിന്റെ സന്തതി സ്വന്തമല്ലാത്ത ദേശത്ത് പ്രവാസികളായി ആ ദേശക്കാരെ സേവിക്കും അവർ അവരെ പീഡിപ്പിക്കും എന്ന് നീ അറിഞ്ഞു കൊള്ളുക… നാലാം തരം തലമുറക്കാർ ഇവിടെയൊക്കെ മടങ്ങിവരും എന്ന് ദൈവം അബ്രാഹാമിനോട് വാഗ്ദത്തം ചെയ്തു. അതുപോലെയാണ് സംഭവങ്ങൾ നടന്നത്. ഇന്നിപ്പോൾ ഇസ്രായേലിനെ ഭൂമിയിൽ നിന്ന് തുടച്ചുനീക്കുക അടങ്ങൂ എന്ന് ദൃഢപ്രതിജ്ഞ എടുത്തിരിക്കുന്ന ഇസ്ലാമിക തീവ്രവാദികൾ അവർക്കെതിരെ പൊരുതി കൊണ്ടിരിക്കുന്നു.
മിസ്രയീം ഈ ലോകത്തിന്റെ നിഴൽ അത്ര. ദൈവത്തെ അറിയാനും അനുസരിക്കാനോ കൂട്ടാക്കാതെ തങ്ങളുടെ രക്ഷകനെ മറന്നു കളഞ്ഞ് പിശാചിനെ മാത്യു അവനെ ആരാധിക്കുന്നതിനും ആണ് ലോകപ്രകാരം വ്യത്യാസങ്ങൾ എന്ന് അവകാശപ്പെടുന്ന അനേകം പേരും താൽപര്യപ്പെടുന്നത്.
ലോകമെങ്ങും ഉള്ള ദൈവജനം മുൻകാലങ്ങളിലേക്ക് അധികമായി പീഡകൾ ഏറ്റുവാങ്ങുന്ന കാലഘട്ടമാണ് ഇപ്പോൾ. നമ്മുടെ ദേശത്തും മറ്റനേകം രാജ്യങ്ങളിലും ക്രിസ്തുവിന്റെ ശിഷ്യന്മാരുടെ കൂട്ടം വീടുകളിലൂടെ കടന്നു പോകുന്നു. ഭൂമിയുടെ ഉപ്പും ലോകത്തിന്റെ വെളിച്ചവും ആയിരിക്കുന്ന ക്രിസ്തു ശിഷ്യർക്ക് നേരെ അന്ധകാര ശക്തികൾ ഭരണാധികാരികളുടെ ഒത്താശയോടും അനുവാദത്തോടും കൂടെ ക്രൂരമായ ആക്രമങ്ങൾ അഴിച്ചുവിടുന്നു കൊണ്ട് അവരെ ഉന്മൂലനം ചെയ്യാൻ പരിശ്രമിക്കുന്നു. എന്നാൽ അത് നിരാശപ്പെടാനുള്ള നാഴികയല്ല ഇതെല്ലാം ഈറ്റുനോവിന്റെ ആരംഭം ആയിട്ടുള്ള അടയാളങ്ങളാണ് എന്ന് കർത്താവ് മുൻകൂട്ടി പറഞ്ഞിരിക്കുന്നു. നമ്മുടെ വീണ്ടെടുപ്പ് അടുത്തുവരുന്നതുകൊണ്ട് നിവർന്ന് തലകളെ ഉയർത്താനും ഉണർന്ന് പ്രാർത്ഥിക്കാനും ആണ് കർത്താവ് പറഞ്ഞിരിക്കുന്നു. നീതി നിമിത്തം ഉപദ്രവിക്കപ്പെടുന്നവർ ഭാഗ്യവാന്മാർ… എന്റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ പകയ്ക്കും; എന്റെ നിമിത്തം നിങ്ങളെ പഴിക്കുകയും ഉപദ്രവിക്കുകയും നിങ്ങളെക്കൊണ്ട് എല്ലാ തിന്മയും കളവായി പറയുകയും ചെയ്യുമ്പോൾ നിങ്ങളെ ഭാഗ്യവാന്മാർ…. നിങ്ങളെ കൊല്ലുന്നവർ തങ്ങൾ ദൈവത്തിന് വഴിപാട് കഴിക്കുകയാണ് എന്ന് വിചാരിക്കും എന്നും കർത്താവ് അരുളി ചെയ്തു.
സങ്കീർത്തനക്കാരൻ പറയുന്നു: ഇസ്രായേൽ പറയണ്ട എന്തെന്നാൽ… അവർ എന്റെ ബാല്യം മുതൽ പലപ്പോഴും എന്നെ ഉപദ്രവിച്ചു…. എങ്കിലും അവർ എന്നെ ജയിച്ചില്ല….. ഉഴവുകാർ എന്റെ മുതുകിൽമേൽ ഉഴുതു; ഒഴിവു ചാലുകളെ അവർ നീളത്തിൽ കീറി. ക്രിസ്തുവിന്റെ പുറം ഉഴവു ചാലുപോലെ റോമൻ പടയാളികളുടെ ചമ്മട്ടി കൊണ്ട് അടിച്ചു കീറി. എങ്കിലും അവർ അല്ല. മരണത്തെ ജയിച്ച് പാതാളത്തെ ജയിച്ച് ലോകത്തെ ജയിച്ച് പിശാചിനെ ജയിച്ച് പുനരുദ്ധാനം ചെയ്ത ക്രിസ്തുവും അവൻ പണിയുന്ന സഭയും പീഡകളെ അതിജീവിക്കും. ഞാൻ എന്റെ സഭയെ പണിയും പാതാള ഗോപുരങ്ങൾ അതിനെ ജയിക്കുകയില്ല എന്ന് കർത്താവ് അരുളി ചെയ്യുന്നു.
