തിരുവല്ല, കവിയൂർ :സത്യനികേതൻ സ്പെഷ്യൽ സ്കുളിൻ്റെയും ജസ്റ്റിൻസ് ഹോമിൻ്റേയും സൗഹൃദ സംഗമം 14/9/2026 തിങ്കൾ വൈകുന്നേരം 3.30 ന് സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടത്തപെടുന്നു. അഭിവന്ദ്യ മോസ്റ്റ് : റവ ഡോ: ജോർജ് ഈപ്പൻ തിരുമേനി അദ്ധ്യക്ഷനാകുന്ന യോഗം ബഹു: തിരുവല്ല MLA ശ്രീ വർഗ്ഗീസ് മാമ്മൻ ഉത്ഘാടനം ചെയും. അഭിവന്ദ്യ സഭാപിതാക്കൻമാരായ യുയാക്കിം മാർ കൂറിലോസ് തിരുമേനി, തോമസ് മാർ കൂറിലോസ് തിരുമേനി, അലക്സിയോസ് മാർ യൗസേബിയസ് തിരുമേനി, ഗിവർഗ്ഗീസ് മാർ കൂറിലോസ് തിരുമേനി, കുര്യാക്കോസ് മാർ ഗ്രിഗോറിയോസ് തിരുമേനി, ബിഷപ്പ് ഡോ തോമസ് സാമുവൽ തിരുമേനി, മാത്യൂസ് മാർ സിൽവാനോസ് തിരുമേനി എന്നിവർ അനുഗ്രഹ സന്ദേശങ്ങൾ നൽകും. പ്രശസ്ത സിനിമാതാരം ശ്രീ. ജോബി മുഖ്യാതിഥിയാകും. ശ്രീ. ഡോ: പ്രകാശ് പി തോമസ് (kcc ജനറൽ സെക്രട്ടറി) ശ്രീ മാത്യു റ്റി തോമസ് (മുൻ MLA ) ശ്രീ അനൂപ് ആൻ്റണി (BJP ദേശീയ സമിതി അംഗം) ഡോ സി.വി. വടവന , ശ്രീ. സണ്ണി തോമസ്. (ട്വൻ്റി ട്വൻ്റി കോഡിനേറ്റർ)
റവ. എo ആർ നോമ്പിൾ , റവ. രതിഷ് റ്റി വെട്ടുവിളയിൽ എന്നിവർ ആശംസാ സന്ദേശങ്ങൾ നൽകും

