തൃശൂർ: ആർച്ച് ബിഷപ്പ് ഡോ.മാർ അപ്രേം (85) നിര്യാതനായി. അരനൂറ്റാണ്ടിലധികമായി തൃശ്ശൂരിലെ സാമൂഹിക സാംസ്കാരിക ആധ്യാത്മിക രംഗത്ത് സജീവ സാന്നിധ്യം ആയിരുന്നു ഡോ.മാർ അപ്രേം.
ക്രൈസ്തവസാഹിത്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ക്രൈസ്തവ സാഹിത്യ അക്കാദമിയുടെ ‘മഹാകവി കെ.വി. സൈമൺ അവാർഡ് 2023ൽ ലഭിച്ചിട്ടുണ്ട്. ക്രൈസ്തവ സാഹിത്യ അക്കാദമിയുടെ അഡ്വൈസറി ബോർഡ് മെമ്പർ ആയിരുന്നു ഇദ്ദേഹം.
ഇന്ത്യയിലെ കല്ദായ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനായ ബിഷപ്പ് മാർ അപ്രേം ഇംഗ്ലീഷിലും മലയാളത്തിലുമായി 80 ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.
ഡോ.മാർ അപ്രേം 1940 ജൂൺ 13ന് തൃശൂർ മൂക്കൻ കുടുംബത്തിൽ ജനിച്ചു.
കീർത്തന സാഹിത്യത്തിനും ഗദ്യ സാഹിത്യത്തിനും ഗണ്യമായ സംഭാവനകൾ നൽകിയിട്ടുള്ള ഡോ.അപ്രേം നൂറിലധികം ഗാനങ്ങളും നിരവധി കവിതകളും രചിച്ചിച്ചുണ്ട്.സഭാ ചരിത്രത്തിലും സുറിയാനി ഭാഷാ പഠനത്തിലും ഡോക്ടറേറ്റ് നേടി.സഭാ ചരിത്രത്തിൽ രണ്ടു മാസ്റ്റേഴ്സ് ഡിഗ്രി കരസ്ഥമാക്കിയിട്ടുണ്ട്.
