തിരുവല്ല : ഒരു മാസം നീണ്ടു നിൽക്കുന്ന 27 മത് റീമപുസ്തകമേള പുഷ്പഗിരി റോഡിലുള്ള റീമബുക്ക് ഹൗസിൽ പത്തനംതിട്ട ജില്ല UDF ചെയർമാൻ Adv: വർഗീസ്മാമൻ ഉത്ഘാടനം ചെയ്തു.
റീമ ഡയറക്ടർ റവ: സീ.പീ.മോനായി അദ്ധ്യക്ഷതവഹിച്ചു. പുസ്തകത്തിൻ്റെ വിൽപ്പന ചർച്ച് ഓഫ് ഗോഡ് ബൂട്ടാൻ ഓവർസീയർ റവ:എ.എം. വർഗീസ് നടത്തി.
തിരുവല്ല മുനിസിപ്പൽ വൈസ് ചെയർമാൻ ജിജി വട്ടശേരി, സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ സാറാമ്മ ഫ്രാൻസിസ്,മുൻ മുൻസിപൽ ചെയർമാൻ ആർ ജയകുമാർ, മർത്തോമ സഭ കൗൺസിൽ മെമ്പർ തോസ് കോശി എന്നിവർ പ്രസംഗിച്ചു.
പുസ്തകമേളയിൽ 50% വരെ വിലക്കുറവ് ഏർപ്പെടുത്തിയിട്ടുണ്ട്.
