കൊച്ചി: റവ. നിറ്റ്സൺ കെ. വർഗീസ് സെറാംപൂർ യൂണിവേഴ്സിറ്റിയിൽ നിന്നും ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് (Doctor of Theology – D.Th) കരസ്ഥമാക്കി. “Towards a Political Theology of Life: Farmer’s Plight as a Case” എന്ന വിഷയത്തിലായിരുന്നു അദ്ദേഹത്തിന്റെ ഗവേഷണ പ്രബന്ധം.
നിലവിൽ കൊച്ചിയിൽ സഭാ ശുശ്രൂഷകനായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം ബെഥേൽ ബൈബിൾ കോളേജിലെ പാർട്ട് ടൈം അധ്യാപകൻ കൂടിയാണ്. മാവേലിക്കര സ്വദേശിയാണ്.
ഭാര്യ മിഷി. ഡാൻ, ആഗ്നസ്, അനെറ്റ്, എബെൻ എന്നിവർ മക്കളാണ്. അക്കാദമിക് രംഗത്ത് ഉന്നത നേട്ടം കൈവരിച്ച റവ. ഡോ. നിറ്റ്സൺ കെ. വർഗീസിന് വിവിധ സഭാ-സാമൂഹിക രംഗങ്ങളിൽ നിന്ന് അഭിനന്ദനങ്ങൾ പ്രവഹിക്കുകയാണ്.

