പഴമ്പാലക്കോട് : തിരുവല്ല മേപ്രാൽ
പുരക്കൽ ഈപ്പൻ ചെറിയാന്റെ മകനും എ ജി സഭയിലെ പ്രമുഖ വിശ്വാസിയും മുൻ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റുമായ വി. ഇ. വർഗീസ് സാർ (77) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.
ഇംഗ്ലണ്ടിൽ, മാഞ്ചസ്റ്റർ പട്ടണത്തിൽ മകളുടെ കുടുംബത്തെ സന്ദർശിക്കാൻ ചില ദിവസങ്ങൾക്കു മുമ്പ് ഭാര്യയോടൊപ്പം ഇംഗ്ലണ്ടിൽ ആയിരുന്നു. പെട്ടെന്നുണ്ടായ സ്ട്രോക്കിനെ തുടർന്നാണ് ആഗസ്റ്റ് 27 ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടത്. ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് ആയിട്ടാണ് ഔദ്യോഗിക ജോലിയിൽ നിന്നും വിരമിച്ചത്, ജോലിയോടൊപ്പം സുവിശേഷ വേലയിൽ കുടുംബമായി അവർ വ്യാപൃതരായിരുന്നു. തൃശൂർ ഡിസ്ട്രിക്ടിൽ തിരുവില്വാമലയിൽ എ.ജി.സഭയുടെ സ്ഥാപനത്തിനു മുൻകൈയെടുത്തു. ജോലിയിൽ നിന്നും വിരമിച്ച ശേഷം എ.ജി. സഭയുടെ പുനലൂരിലെ ഓഫീസിൽ നിയമ ഉപദേശകനായിരുന്നു.
ഭാര്യ: പഴമ്പാലക്കോട് വാഴപ്പിള്ളി
കുടുംബാംഗം മേഴ്‌സി വർഗീസ് (റിട്ട. ഹെഡ്മിസ്ട്രസ്). മക്കൾ: സുമി ജിനു യുഎസ്), അനി ടിജോ (യുകെ), റബേക്ക സജോഷ് (മണ്ണാർകാട്). മരുമക്കൾ: ജിനു ജോൺ (യു എസ്) ടിജോ കുരുവിള (യുകെ) സജോഷ് സാമുവേൽ (മണ്ണാർക്കാട്).
റിട്ടയേഡ് ഡിസ്ട്രിക്റ്റ് ജഡ്ജ് വിൽസന്റ് ചാർലി ഭാര്യാ സഹോദരനാണ്.
