
കുവൈറ്റ് സിറ്റി: ഐപിസി കുവൈറ്റ് ചർച്ച് വാർഷിക കൺവെൻഷൻ സെപ്റ്റംബർ 9 മുതൽ12 വരെ കുവൈറ്റ് സിറ്റിയിലെ എൻഇസികെ ചർച്ച് & പാരിഷ് ഹാളിൽ നടക്കും. പാസ്റ്റർ ഷിബു തോമസിനെ (യുഎസ്എ) മുഖ്യ പ്രഭാഷകനായിരിക്കും.
ഐപിസി കുവൈറ്റ് ചർച്ച് ഗായകസംഘത്തോടൊപ്പം ജിസൺ ആന്റണിയും ആരാധന നയിക്കും. വൈകുന്നേരം 7:00 മുതൽ രാത്രി 9:30 വരെയാണ് യോഗങ്ങൾ.
കൂടുതൽ വിവരങ്ങൾക്ക് :
ഫോൺ :97869964, 97775648
