റായിപുർ: ദി ചർച്ച് ഓഫ് ഗോഡ് റായിപുരിന്റെ 74-ആമത് വാർഷിക കൺവൻഷൻ സെപ്റ്റംബർ 30 (ചൊവ്വ) മുതൽ ഒക്ടോബർ 5 (ഞായർ) വരെ റായ്പുരിലെ സഭാ ആസ്ഥാനത്തു നടക്കും.
30 ന് വൈകുന്നേരം 6.30 ന് സഭാ പ്രസിഡന്റ് പാസ്റ്റർ തോമസ് മാമൻ പ്രാർത്ഥിച്ചു കൺവൻഷൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.
ദിവസവും രാവിലെ 5 മണിക്ക് പരിശുദ്ധാത്മാഭിഷേകത്തിനുള്ള
പ്രാർത്ഥന, രാവിലെ, 9.00 മണിക്കും ഉച്ചക്ക് 2 മണിക്കും വൈകുന്നേരം 6.30 മുതൽ പൊതു യോഗങ്ങളും നടക്കും.
പാസ്റ്റർമാരായ രാജ്കുമാർ ജെയിംസ്,
ജോൺ ജോർജ് എന്നിവർ വചന പ്രഘോഷണം നടത്തും.
റവ. സണ്ണി വിശ്വാസ്, സുഫിൻ പോൾ എന്നിവർ ആരാധനക്ക് നേതൃത്വം വഹിക്കും.
03.10.2025 (വെള്ളി) രാവിലെ 9.00 മണിക്ക് സഭയുടെ പുത്രികാ സംഘടനയായഹെബ്റോൻ ബൈബിൾ കോളേജിന്റെ ബിരുദ ദാനച്ചടങ്ങും 04.10.2025 ന് സൺഡേ സ്കൂൾ, യുവജന സംഘടനകളുടെ വിവിധ കലാ പരിപാടികളും നടക്കും. പാസ്റ്റർ തോമസ് മാമൻ യോഗങ്ങൾക്ക് നേതൃത്വം വഹിക്കും.
