പാസ്റ്റർ ജോബി റ്റി രാജൻ, സിൽവാസ്സ
വാപി (ഗുജറാത്ത്): സിൽവാസ്സ സുവാർത്ത അസ്സംബ്ലി ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ മൂന്നു ദിവസത്തെ കൺവെൻഷൻ വാപി ഫെല്ലോഷിപ് മിഷൻ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചു ഒക്ടോബർ 3 മുതൽ 5 വരെ നടത്തപ്പെടുന്നതാണ്. എല്ലാദിവസവും വൈകുന്നേരം 6:30 മുതൽ 9:30 വരെയായിരിക്കും മീറ്റിംഗുകൾ. പാസ്റ്റർ ചെയ്‌സ് ജോസഫ് വചന ശുശ്രുഷയും പാസ്റ്റർ അയൂബ് മാവ്ചി (ഉദയപൂർ) ആരാധനയ്ക്കും നേതൃത്വം നൽകും. കൂടാതെ നാലാം തിയതി ശനിയാഴ്ച രാവിലെ 9:30 മുതൽ വൈകുന്നേരം 5 മണിവരെ യുവാക്കൾക്കായി പ്രത്യേകാൽ മീറ്റിങ്ങും കൗൺസിലിംങ്ങും ഉണ്ടായിരിക്കും.

