സിഹോറ: ജബൽപൂർ,
സിഹോറ ക്രിസ്റ്റ പന്തി ആശ്രമത്തിന്റെ 83 മത്
ആശ്രമദിനാഘോഷങ്ങൾ ഒക്ടോബർ 11, 12 തീയതികളിൽ നടക്കും. റൈറ്റ് റവ. മാത്യൂസ് മാർ സെറാഫീം എപ്പിസ്കോപ്പാ അധ്യക്ഷത വഹിക്കും. ഡെൽഹി ഭദ്രാസന വികാരി ജനറാൾ റവ.ഡാനിയേൽ തോമസ് പ്രസംഗിക്കും.
11 നു ശനിയാഴ്ച രാവിലെ 10 മുതൽ നടക്കുന്ന
ആശ്രമം പ്രാജക്റ്റ് പ്രാദേശിക പ്രവർത്തകരുടെ സമ്മേളനത്തിൽ ജബൽപൂർ, പനഗർ സെന്റ് അലോഷ്യസ് സ്കൂൾ മാനേജർ ഫാ.ജോസ് ആന്റണി പ്രസംഗിക്കും. വൈകുന്നേരം 7 മുതൽ നടക്കുന്ന റിട്രീറ്റിൽ റവ. ഡാനിയേൽ തോമസ് പങ്കെടുക്കും.
12നു ഞായറാഴ്ച 8 മണിക്ക് വിശുദ്ധ കുർബാനയ്ക്കു ശേഷം സുഹൃത്തുക്കളുടെ ഒത്തുചേരലോടെ സമ്മേളനം സമാപിക്കുമെന്ന് ആചാര്യ റവ. ഷിബു ജോർജ് അറിയിച്ചു.

