കൊട്ടാരക്കര: ഇന്ത്യയുടെ 79 -)മത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് അസംബ്ലിസ് ഓഫ് ഗോഡ് കൊട്ടാരക്കര സെക്ഷൻ സി. എ.യുടെയും, മിഷൻസ് ഡിപ്പാർട്ട്മെന്റിന്റെയും സംയുക്താഭിമുഖ്യത്തിൽ 6 പഞ്ചായത്തുകളിൽ 7 സ്ഥലങ്ങളിൽ ലഹരി വിരുദ്ധ സ്വാതന്ത്ര്യദിന സന്ദേശ യാത്ര നടത്തി. മീയണ്ണൂരിൽ സെക്ഷൻ സി.എ. പ്രസിഡന്റ് പാസ്റ്റർ.പവിൻ എസ്.ജോർജ് അധ്യക്ഷത വഹിച്ച സ്വാതന്ത്ര്യദിന സന്ദേശ യാത്ര സെക്ഷൻ പ്രസ്ബിറ്റർ. പാസ്റ്റർ. ബിനു. വി. എസ്. ദേശീയ പതാക കൈമാറി ഉദ്ഘാടനം ചെയ്തു. തുടർന്ന് മീയണ്ണൂർ, ചെങ്കുളം,ചെറുവക്കൽ, തൃക്കണ്ണമoഗൽ, കുന്നിക്കോട്, ചെങ്ങമനാട് തുടങ്ങിയ സ്ഥലങ്ങളിൽ പാസ്റ്റർമാരായ പ്രകാശ് ജോൺ, പവിന്‍ എസ് ജോർജ്,ഷിബിൻരാജ്, മിസ്സിസ്. ജയജോൺ, റെജി ജോൺ, സജിമോൻ ബേബി എന്നിവർ പ്രസംഗിച്ചു.ചെങ്ങമനാട് ജംഗ്ഷനിൽ നടന്ന സമാപന യോഗത്തിൽ പാസ്റ്റർ. അജി കെ. ജോൺ (കൊല്ലം സെക്ഷൻ പ്രസ്ബിറ്റർ )മുഖ്യ സന്ദേശം നൽകി.ഹെവെൻലി ബീറ്റ്സ് ഗാനമാലപിച്ചു.
വാർത്ത :പാസ്റ്റർ. എബ്രഹാം കോശി.
