Plency Sam
ഇസ്രായേൽ യാത്രയിൽ പ്രധാന ആകർഷണം ആയിരുന്നു 2000 വർഷങ്ങൾക്ക് മുൻപ് യേശു ജീവിച്ച നാടിന്റെ സംസ്ക്കാരം ഉൾപ്പെടെ ആ കാലത്തിന്റെ എല്ലാവിധ നൊസ്റ്റാൾജിയയും പ്രതിഫലിപ്പിക്കുന്ന രീതിയിൽ recreate ചെയ്യപ്പെട്ട നസ്റേത്ത് ഗ്രാമം. ആ കാലഘട്ടത്തിൽ അവിടുത്തെ ജനങ്ങൾ ഉപയോഗിച്ചിരുന്ന വസ്ത്ര രീതികൾ, തുകൽ പാത്രങ്ങൾ കനലിൽ ചുടുന്ന അപ്പം എല്ലാം അവിടെ ഞങ്ങൾക്ക് ലഭിച്ചു.
ക്രിസ്ത്യാനികളുടെ തീർത്ഥാടന കേന്ദ്രമായ ബസിലിക്ക ഓഫ് ദ അനൺസിയേഷൻ (Basilica of the Annunciation) –
ഗബ്രിയേൽ ദൂതൻ മറിയത്തിന് പ്രത്യക്ഷനായി എന്ന് വിശ്വാസമുള്ള സ്ഥലത്തിന് അടുത്താണ് നസ്രേത്ത് ഗ്രാമം ഒരുക്കിയിരിക്കുന്നത്.
നസ്രേത്ത് വളരെ ചെറിയ
ഒരു ഗ്രാമമാണ്, പക്ഷേ ലോകചരിത്രം മാറ്റിമറിക്കുവാൻ ഈ ഗ്രാമത്തിന് കഴിഞ്ഞു. ഗലീല പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഈ ഗ്രാമം യേശുക്രിസ്തുവിന്റെ ബാല്യകാലം കഴിച്ചുവെന്ന കാരണത്താലാണ് വിശുദ്ധഭൂമിയിലെ പ്രധാന കേന്ദ്രങ്ങളിലൊന്നായി മാറിയത്. സാധാരണക്കാരായ മനുഷ്യർ താമസിച്ചിരുന്ന ഒരു ഗ്രാമമായിരുന്നു നസറത്ത്. പച്ചപ്പും കുന്നുകളും നിറഞ്ഞ ആ പ്രദേശം ഇന്നും യേശുവിന്റെ സ്മരണകളാൽ നിറഞ്ഞിരിക്കുന്നു. ഇന്ന് നസറത്ത് ആധുനിക നഗരമായെങ്കിലും, അതിന്റെ അന്തരീക്ഷത്തിൽ ഇപ്പോഴും ആ പഴയകാലത്തിന്റെ ശാന്തിയും ദൈവികതയും തുളുമ്പുന്നു. വിശ്വാസികൾക്കും ചരിത്രപ്രേമികൾക്കും ഒരേസമയം ആകർഷണമാണ് നസ്രേത്ത് എന്ന ഗ്രാമം.
കേരളത്തിലെ ക്രിസ്താനികൾക്ക് ‘നസ്രാണികൾ’ എന്ന പേര് വരാൻ കാരണം നസ്രേത്ത് എന്ന ഗ്രാമം ആണ്. വീഡിയോ കാണാൻ താഴെ കാണുന്ന link click ചെയ്യുക.
https://youtu.be/C5oL-Gbr8dE?si=z7ZXv0t0JICUTD2

