ചെന്നൈ: ദി പെന്തെക്കൊസ്‌ത് മിഷൻ സഭയുടെ ഏറ്റവും വലിയ ആത്മീയ സംഗമമായ ചെന്നൈ കൺവെൻഷനും ദൈവിക രോഗശാന്തി ശുശ്രൂഷയും മാർച്ച് 11 മുതൽ15 വരെ ചെന്നൈ താമ്പരത്തിനു സമീപം ഇരുമ്പല്ലിയൂർ ടി.പി.എം സഭ ആസ്ഥാനത്ത് നടക്കും.
ദിവസവും വൈകിട്ട് 6 ന് സുവിശേഷ പ്രസംഗം, രാവിലെ 7ന് ബൈബിൾ ക്ലാസ്, 9.30 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗം, വൈകിട്ട് 3 നും രാത്രി 10 നും യുവജന മീറ്റിംഗ് എന്നിവ നടക്കും. ഞായറാഴ്‌ച രാവി ലെ സ്നാന ശുശ്രൂഷയും തുടർന്ന് 9 ന് ഇരുമ്പല്ലിയൂർ, അഡയാർ, കടലൂർ, വെല്ലൂർ സെൻ്ററുകളിലെ 120 ഓളം പ്രാദേശിക സഭകളുടെ സംയുക്ത സഭായോഗവും വൈകിട്ട് 6 ന് പ്രത്യേക രോഗശാന്തി ശുശ്രൂഷയും നടക്കും. കുട്ടികൾക്കായി ചിൽഡ്രൻസ് ഷെഡിൽ വിവിധ യോഗങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.
വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിശ്വാസികളും ശുശ്രൂഷകരും കൺവെൻഷനിൽ പങ്കെടുക്കും. സീ നിയർ ശുശ്രൂഷകർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവി ശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും. പ്രസംഗം തത്സമയം ഇംഗ്ലീഷ്, തമിഴ്, മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ, പഞ്ചാബി, സിംഹള, നേപ്പാളി, നാഗാമിസ് ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തും. മാർച്ച് 10 ന് ശുശ്രൂഷക സമ്മേളനവും മാർച്ച് 16 ന് സഭയുടെ വാർഷിക ജനറൽ ബോഡിയും പാസ്റ്റേഴ്‌സ് ഓഡിനേഷനും പുതിയ ശുശ്രൂഷകരെ തിരഞ്ഞെടുക്കുന്ന ശുശ്രൂഷയും നടക്കും.
ദൈവിക രോഗശാന്തി ശുശ്രൂഷയുടെ അനുഗ്രഹത്തിനായി വിവിധരാജ്യ ങ്ങളിലുള്ള റ്റിപിഎം സഭകളിൽ പ്രത്യേക ഉപവാസ പ്രാർത്ഥന നടക്കും. കൺവെൻഷന്റെയും രോഗശാന്തി ശുശ്രൂഷയുടെയും അനുഗ്രഹത്തിനായി സഭ ആസ്ഥാനത്ത് 24 മണിക്കൂർ പ്രയർ ചെയിനും ഉപവാസ പ്രാർത്ഥനയും കൺവെൻഷൻ ദിവസങ്ങളിൽ നടക്കും. സഭയുടെ ചീഫ് പാസ്റ്റർമാർ കൺവെൻഷന് നേതൃത്വം നൽകും.
വിശാലമായ വാഹന പാർക്കിംഗ് സംവിധാനങ്ങൾ കൺവെൻഷൻ ഗ്രൗണ്ടിനും സമീപം ക്രമീകരിച്ചിട്ടുണ്ട്. കൺവെൻഷന് പങ്കെടുക്കുന്നവർക്ക് ഭക്ഷണം, താമസം എന്നിവ സൗജന്യമായി ഒരുക്കിട്ടുണ്ട്. കൺവെൻഷൻ അന്വേഷണ കൗണ്ടറുകൾ താമ്പരം, ചെന്നൈ റെയിൽവേ സ്റ്റേഷനിലും ചെന്നൈ എയർപോർട്ടിലും കൺവെൻഷൻ ദിവസങ്ങളിൽ തുറന്നു പ്രവർ ത്തിക്കും. താമ്പരം, ചെന്നൈ റെയിൽവേ സ്റ്റേഷനിൽ നിന്നും ചെന്നൈ എയർപോർട്ടിൽ നിന്നും പ്രത്യേക ബസ് സർവീസുകൾ തമിഴ്‌നാട് സർ ക്കാർ ക്രമീകരിക്കും. ബസ്, റെയിൽവേ, എയർ ടിക്കറ്റ് എടുക്കുവാൻ ഉള്ള ക്രമീകരണങ്ങൾ സഭ ആസ്ഥാനത്ത് ഒരുക്കിട്ടുണ്ട്. ആയിരത്തോളം വിശ്വാസികളും ശുശ്രൂഷകരും ഉൾപ്പെട്ട വോളന്റിയേഴ്‌സ് കൺവെൻഷനു വേണ്ട ക്രമീകരണങ്ങൾ ഒരുക്കും.

