എമലോ/നെതർലാൻഡ്സ്: 10 കോടി ക്രൈസ്തവർ ഇ
പ്പോഴും ബൈബിളിനായി കാത്തിരിക്കുന്നതായി ബൈ ബിൾ ആക്സസ് ലിസ്റ്റിൻ്റെ റിപ്പോർട്ട്. ഒരു ഒരു ക്ലിക്ക് അക ലെ ഏത് വിവരവും വിരൽത്തുമ്പിൽ ലഭ്യമാകുന്ന ഈ കാലഘട്ടത്തിലും അപ്രതീക്ഷിതമായ ഒരു ക്ഷാമം നില നിൽക്കുന്നതായി ഈ റിപ്പോർട്ട് വ്യക്തമാക്കുന്നു അത് ഭക്ഷണവുമായി ബന്ധപ്പെട്ട ക്ഷാമമല്ല, മറിച്ച് വചനത്തി ൻ്റെ ക്ഷാമമാണ്.
ക്രൈസ്തവ പീഡനങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സന്നദ്ധ സംഘടനയായ ഓപ്പൺഡോർസും ഡിജിറ്റൽ ബൈബിൾ സൊസൈറ്റിയുമായി ചേർന്ന് രൂപം കൊടുത്ത ബൈബിൾ ആക്സിസ് ലിസ്റ്റ് ഇനിയും ബൈബിൾ ആവശ്യമായ പ്രദേശങ്ങൾ കൃത്യമായ കണക്കുകളുടെ പിൻബലത്തോടെ കണ്ടത്തുന്ന പദ്ധതിയാണ്. രണ്ട് പ്രധാന വെല്ലുവിളികളാണ് എല്ലാവരി ലേക്കും ബൈബിൾ എത്തിക്കുവാനുള്ള ശ്രമങ്ങൾക്ക് വിഘാതമായി നിലകൊള്ളുന്നത് നിയന്ത്രണവും ക്ഷാമവും. ആദ്യത്തേത് ബൈബിൾ സജീവമായി നിരോധിക്കുകയോ സെൻസർ ചെയ്യുകയോ ചെയ്യുന്ന രാജ്യങ്ങളാണെങ്കിൽ രണ്ടാമത്തേത്, സ്വതന്ത്ര്യമു ണ്ടെങ്കിലും, മാതൃഭാഷയിലുള്ള ബൈബിൾ വിവർത്തനത്തിന്റെ അഭാവം, സാമ്പത്തികപ്രതിസന്ധി തുടങ്ങിയ കാരണങ്ങളാൽ ബൈബിൾ ലഭ്യമാവാത്ത സാഹചര്യമാണ്. പുതുതായി പുറത്തിറങ്ങിയ ബൈബിൾ ആക്സസ് ലിസ്റ്റ് 2025 അനുസരിച്ച്, ലോകമെമ്പാടു മുള്ള ഏകദേശം 100 ദശലക്ഷം ക്രിസ്ത്യാനികൾക്ക് ഇപ്പോഴും അ വർക്ക് ഉപയോഗിക്കാൻ കഴിയുന്ന ഒരു ഭാഷയിലോ ഫോർമാറ്റിലോ തിരുവചനം ലഭ്യമല്ല. ഇൻ്റർനാഷണൽ ബൈബിൾ ആക്സസസ് ഇനിഷ്യേറ്റീവ് 88 രാജ്യങ്ങളിലായി നടത്തിയ പഠനം, തിരുവചനം ജനങ്ങളിലേക്കെത്തിക്കുന്നതിലെ അസമത്വത്തിൻ്റെ വ്യക്തമായ ചിത്രം വരച്ചുകാട്ടുന്നു. ചില വിശ്വാസികൾക്ക് ബൈബിൾ ഇപ്പോഴും വിലക്കപ്പെട്ടിരിക്കുന്നു; മറ്റുള്ളവർക്ക്, അത് എത്തിപ്പിടിക്കാനാ വാത്ത അവസ്ഥയിലാണ്.സൊമാലിയ, അഫ് ഗാനിസ്ഥാൻ, യെമൻ, ഉത്തര കൊറിയ, മൗ റിറ്റാനിയ തുടങ്ങിയ രാജ്യങ്ങളിൽ, ബൈബി ളിൻ്റെ ഒരു പേജ് പോലും കൈവശം വയ്ക്കു ന്നത് മരണശിക്ഷ അർഹിക്കുന്ന കുറ്റമാണ്. എന്നാൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, നൈജീരിയ, എത്യോപ്യ, ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ ദാരിദ്ര്യം, നി രക്ഷരത, അടിസ്ഥാന അച്ചടി സൗകര്യങ്ങളുടെ അഭാവം, കടലാസുകളുടെ ഉയർന്ന വില, മാതൃഭാഷയിലുള്ള വിവർത്തനത്തിന്റെ അഭാവം എന്നിവയാണ് ബൈബിൾ വായിക്കാൻ ആ ഗ്രഹിക്കുന്ന ദശലക്ഷക്കണക്കിന് വിശ്വാസി കൾക്ക് അത് അപ്രാപ്യമാക്കുന്നത്.
ഓപ്പൺ ഡോർസ് ഇൻ്റർനാഷണലും ഡിജിറ്റൽ ബൈബിൾ സൊസൈറ്റിയും സ്ഥാപിച്ച ഇൻ്റർനാഷണൽ ബൈബിൾ ആക്സ് ഇ നിഷ്യേറ്റീവ്, പള്ളികൾക്കും പ്രസാധകർക്കും മിഷൻ സംഘടനകൾക്കും ബൈബിൾ ലഭ്യമല്ലാത്ത പ്രദേശങ്ങളെക്കുറിച്ച് വിശ്വസനീയ മായ ഡാറ്റ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യ മിടുന്നത്. അതിൻ്റെ സ്റ്റിയറിംഗ് കമ്മിറ്റിയിൽ ഇപ്പോൾ ഫ്രണ്ട്ലൈൻസ് ഇൻ്റർനാഷണൽ, ഇന്റർനാഷണൽ ബൈബിൾലീഗ്, ബിബ്ലിക്ക, വൺഹോപ്പ്, ബൈബിൾ ലീഗ് കാനഡ തുട ങ്ങിയ ബൈബിൾ മിനിസ്ട്രികളും ഉൾപ്പെടുന്നു. ഡിജിറ്റൽ മേഖലയിലെ കുതിച്ചുചാട്ടവും ആഗോള കണക്റ്റിവിറ്റിയും ഉപയോഗപ്പെടുത്തി ദശലക്ഷക്കണക്കിന് ആളുകളുടെ വചനത്തിന് വേണ്ടിയുള്ള വിശപ്പ് അകറ്റുവാനുള്ള ക്ഷണം കൂടിയാണ് ഈ കണക്കുകൾ നമുക്ക് മുമ്പിൽ ഉയർത്തുന്നത്.

