പ്രകാശ് പി കോശി രചിച്ച “ഉണർവിന്റെ വഴികൾ” – ചാൾസ് ഫിന്നിയുടെ ജീവിതകഥ എക്സൽ ഓഫീസിൽ നടന്ന മീറ്റിങ്ങിൽ വെച്ച് പാസ്റ്റർ ബിനു വടശ്ശേരിക്കര- പാസ്റ്റർ ഷിബു കെ ജോണിൽ നിന്ന് ഏറ്റു വാങ്ങി
പ്രകാശനം ചെയ്തു. പാസ്റ്റർ ജിജി ചാക്കോ അനുഗ്രഹ പ്രാർത്ഥന നിർവഹിച്ചു. ബെൻസൺ വർഗീസ് അദ്യക്ഷത വഹിച്ചു. ഡെന്നി ജോൺ, ബിതിൻ ബിജു എന്നിവർ സന്നിഹിതരായിരുന്നു.
ഒരു ഫ്രീമേസൺ ആയിരുന്ന ചാൾസ് ഫിന്നിയെന്ന യുവാവിനെ ദൈവം സന്ദർശിച്ച് തന്റെ വേലയ്ക്കായി വേർതിരിച്ചതും പത്തൊമ്പതാം നൂറ്റാണ്ടിൽ ഉണർവ്വിന്റെ വക്താവായി ഉപയോഗിച്ചതും ഈ പുസ്തകത്തിൽ വിവരിക്കുന്നു. ഉണർവ്വിന്റെ ചരിത്രത്തിൽ ഫിന്നിയുടെ സ്ഥാനം ചെറുതല്ല. ഉണർവ്വിന് മാത്രം പ്രാധാന്യം നൽകി. ദൈവവചനത്തെ വളച്ചൊടിക്കുന്ന രീതി ആയിരുന്നില്ല ഫിന്നിയ്ക്ക്. വചനത്തിന്റെ അടിസ്ഥാനത്തിൽ നിന്നുകൊണ്ട് ലക്ഷക്കണക്കിനാളുകൾക്ക് രക്ഷകനെ കാണിച്ചുകൊടുക്കാനുള്ള ഉപാധിയായി ഉണർവ്വിനെ ഫിന്നി ഉപയോഗിച്ചു. ഉണർവ്വിനുവേണ്ടി കാത്തിരിക്കുന്നവർക്കും അതിനുവേണ്ടി പ്രാർത്ഥിക്കുന്നവർക്കും ഇതൊരു കൈപ്പുസ്തകമായി ഉപയോഗിക്കാം. പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് റവ. സന്തോഷ് പൊടിമല നേതൃത്വം നൽകുന്ന റിഫോം ബുക്സാണ്. പുസ്തകം ഓൺലൈനിലിലും ബുക്ക് സ്റ്റാളുകളിലും ലഭ്യമാണ്.

