ഉമ്മുൽ ഖുവൈൻ : അസംബ്ലീസ് ഓഫ് ഗോഡ് സെൻട്രൽ ഡിസ്ട്രിക്ട് ഓഫ് SIAG, UAE സൺഡേ സ്കൂൾ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ “റിഫ്രഷ് സമ്മിറ്റ് 2026″ ഓഗസ്റ്റ് 29-ന് ശനിയാഴ്ച ദുബായിലെ മിഡിൽ ഈസ്റ്റ് ക്രിസ്ത്യൻ AG ചർച്ചിൽ വെച്ച് നടക്കും.
“Grow Connect Commit” പ്രമേയത്തിൽ ക്രമീകരിക്കുന്ന സമ്മിറ്റ് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെയാണ്. 11 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി കിഡ്സ് സെഷനും 12 വയസ്സിന് മുകളിലുള്ളവർക്കായി യൂത്ത് സെഷനും പ്രത്യേകമായി ഒരുക്കിയിട്ടുണ്ട്.
ഇമ്മാനുവേൽ AG അസിസ്റ്റൻ്റ് പാസ്റ്റർ ഡോ. ബിജു വർഗീസ്, ആക്റ്റീവ് ഇൻ്റർനാഷണൽ സൺഡേ സ്കൂൾ കൗൺസിൽ പ്രസിഡന്റ് ക്രിസ്റ്റി ചെറിയാൻ,ICPF സ്റ്റാഫ് വർക്കർ നെൽസൺ മാത്യു എന്നിവർ റിസോഴ്സ് പേഴ്സൺമാരായി പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ ബിജു കോശി ജോൺ (+971 50 679 4937), സാംസൺ (+97155 104 8033) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

