ഡാളസ്: ഈസ്റ്റ് ഡാളസ് { ക്രോസ് വ്യൂ )ചർച്ച് ഓഫ് ഗോഡ് സ്ഥാപകനും ചർച്ച് ഓഫ് ഗോഡ് സീനിയർ ശുശ്രൂഷകനുമായിരുന്ന പാസ്റ്റർ റ്റി.തോമസ് (77) നിത്യതയിൽ. ശാരീരിക പ്രയാസത്തെ തുടർന്ന് വിശ്രമത്തിലായിരുന്നു. ദൈവസഭയിലെ സീനിയർ ശുശ്രൂഷകനായിരുന്ന എണ്ണിക്കാട്ട് പാസ്റ്റർ എ.റ്റി തോമസ് കുഞ്ഞമ്മ ദമ്പതികളുടെ മകനാണ്.
ഭാര്യ:മറിയാമ്മ തോമസ്
മക്കൾ :ഷെറിൻ ജോർജ്ജ്, ക്രിസ്റ്റീന ജോർജ്ജ്, സ്റ്റീവൻ തോമസ്.
മരുമക്കൾ: ഡോ. മിനു ജോർജ്ജ്, ഡോ. ജയ്സൻ ജോർജ്ജ്, ഷെറിൻ തോമസ്
സഹോദരങ്ങൾ:
ഏബ്രഹാം തോമസ് – റോസമ്മ – , വർഗീസ് തോമസ് -വൽസമ്മ പരേതനായ ജോൺ തോമസ് – മേഴ്സി,ഗ്രേസി മാത്യു.
ചർച്ച് ഓഫ് ഗോഡ് മിഡിൽ ഈസ്റ്റ് സൂപ്രണ്ട് റവ: സുശീൽ മാത്യു സഹോദരീ ഭർത്താവാണ്.
സംസ്കാരം പിന്നീട്.
വാർത്ത : രാജൻ ആര്യപ്പള്ളിൽ

