അഡ്വ: റോയി വാരികാട്ട്
പശ്ചിമഘട്ടത്തി ഹരിതസൗന്ദര്യ വും സമ്പന്നമായ ജൈവ വൈവിധ്യവും കേരളത്തെ ഇന്ത്യയിലെ പാരിസ്ഥിതിക പ്രാധാന്യ മുള്ള സംസ്ഥാനങ്ങളി ലൊന്നാക്കി ഉയർത്തി യിട്ടുണ്ട്. എന്നാൽ ഈ പച്ചപ്പിന്റെ മറവിൽ മറ്റൊരു യാഥാർത്ഥ്യവും ഉണ്ട്. വന്യജീവി ആ ക്രമണം മൂലം വനാതിർത്തികളിൽ ജീവിക്കുന്ന സാധാരണക്കാരുടെ ജീവിതം ദുഃസഹമാ യി മാറി.
ഒരു പതിറ്റാണ്ടിനിടെ വന്യജീവി ആക മണത്തിൽ പൊലിഞ്ഞത് 954 പേരുടെ ജീവ വനാണ്. പ്രതിവർഷം ഏതാണ്ട് നൂറെന്ന തോ തിൽ. 2016 മുതൽ 2025 സെപ്റ്റംബർ 10 വ രെയുള്ള കണക്കു പരിശോധിച്ചാൽ കൂടു ത്തിൽ തൽ ആളുകൾ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത് 2018-19 വർഷത്തിലാണ്. 146 മനുഷ്യ ജീവനുകളാണ് പൊലിഞ്ഞത്. കുറ വ് രേഖപ്പെടുത്തിയത് 2025-ലാണ്. 21 മര ണം. പത്ത് വർഷത്തിനിടെ കാട്ടാനകൾ കൊലപ്പെടുത്തിയത് 215 പേരെയാണ്. ഇ തേ കാലയളവിൽ കാട്ടുപന്നികൾ 59 പേരെയും കാട്ടുപോത്തുകൾ 10 പേരെയുമാണ് കൊലപ്പെടുത്തിയത്. കടുവയുടെ ആക്രമ ണത്തില് 11 പേരും, മറ്റു മൃഗങ്ങൾ 15 എന്നി ങ്ങനെയാണ് മരണക്കണക്ക്, പാമ്പ് കടിയേ റ്റ് മരിച്ചത് 644 പേരാണ്.
വന്യജീവി ആക്രമണത്തിൽ മരണപ്പെടു ന്നവരുടെ കുടുംബങ്ങൾക്ക് എസ്.ഡി.ആർ. എഫിൽ നിന്നും നാലുലക്ഷവും വനം വന്യ ജീവി വകുപ്പിൽ നിന്നുള്ള ധനസഹായമായി നാല് ലക്ഷം രൂപയും സർക്കാർ വർധിപ്പിച്ചി รา
വന്യജീവി സംരക്ഷണത്തിനായി ഇന്ത്യ യിൽ നിലവിലുള്ള പ്രധാന നിയമം 1972ലെ വന്യജീവി സംരക്ഷണ നിയമമാണ്. ഈ നി യമം വന്യമൃഗ സംരക്ഷണത്തിൽ ശക്തമാണ്. യ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെങ്കിലും വന്യജീവി ആക്രമണ സാഹചര്യങ്ങളിൽ അ ത് പര്യാപ്തമല്ലെന്നാണ് നിരവധി സംസ്ഥാ നങ്ങളുടെ ആരോപണം. വന്യജീവി സംര ക്ഷണത്തിൽ കാലോചിതമായ മാറ്റം വേണ മെന്ന ആവശ്യം കേന്ദ്രസർക്കാരിൻ്റെ കാത് തുറപ്പിച്ചിട്ടില്ല. കേരള സർക്കാർ മനുഷ്യജീവ ന് ഭീഷണിയാകുന്ന വന്യമ്യഗങ്ങളെ നിയ ന്ത്രിക്കുന്നതിന് നിയമഭേദഗതി ആവശ്യപ്പെ ട്ടിട്ടുണ്ട്. 51 പ്രശ്നകാരികളായ മൃഗങ്ങളെ വേഗ ത്തിൽ നിയന്ത്രിക്കാൻ നിലവിലെ നിയമപര നിയമപര മായ നിയന്ത്രണങ്ങൾ തടസ്സമാകുന്നുവെ ന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയു ന്നത്.
2000 മുതൽ 2026 വരെ ഇന്ത്യയ്ക്ക് വന്യജീവി സംരക്ഷണത്തിനും വനപരിപാലന ത്തിനുമായി വിവിധ രാജ്യാന്തര ഏജൻസിക ളിൽ നിന്ന് ആയിരക്കണക്കിന് കോടിയുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ലോകബാങ്ക്, ജി.ഇ.എ ഫ്., യു.എൻ.ഡി.പി., ഡബ്യു.ഡബ്ല്യു.എഫ്., ജെ.ഐ.സി.എ. തുടങ്ങിയ സ്ഥാപനങ്ങൾ വനസംരക്ഷണം, കടുവ-ആന സംരക്ഷണം, മനുഷ്യ-വന്യജീവി സംഘർഷ നിയന്ത്രണം തുടങ്ങിയ പദ്ധതികൾക്ക് സഹായം നൽകി യിട്ടുണ്ട്. എന്നാൽ, ഇങ്ങനെ ലഭിക്കുന്ന വ ന്യജീവി സംരക്ഷണ ഫണ്ടുകൾ എങ്ങനെ വിനിയോഗിക്കുന്നു എന്നത് സംന്ധിച്ച ഗുരു തരമായ ആരോപണം നിലനിൽക്കുകയാ
മനുഷ്യ-വന്യജീവി സംഘർഷം കുറയ് ക്കുന്നതിൽ ഈ പദ്ധതികൾ എത്ര ഫലപ്രദ മാണ്. വന്യജീവി സംരക്ഷണവും മനുഷ്യ സുരക്ഷയും തമ്മിൽ സന്തുലിതാ വസ്ഥ ഉ ണ്ടോ എന്ന ചോദ്യങ്ങൾക്ക് വനം വകുപ്പ് മ റുപടി നൽകുന്നില്ല. എങ്ങനെ ഈ തുകകൾ ചെലവഴിക്കുന്നു എന്നത് ഓഡിറ്റിന് വിധേയ മാക്കേണ്ടതാണ്.
വിദഗ്ധർ ചില പ്രധാന നടപടികൾ നിർ ദ്ദേശിക്കുന്നു: നഷ്ടപെട്ട സ്വാഭാവിക വന ത്തിൻ്റെ പുനഃസ്ഥാപനമാണ് പരമപ്രധാനം. സോളാർ വേലികളും ട്രഞ്ചുകളും ശക്തിപ്പെ ടുത്തുക. എ.ഐ. ക്യാമറ, ഡ്രോൺ, ജി.പി.എസ്. നിരീക്ഷണം വ്യാപിപ്പിക്കുക. വ നത്തിനുള്ളിൽ ജലവും ഭക്ഷണവൃക്ഷങ്ങളും വർധിപ്പിക്കുക. തൽസമയ മുന്നറിയിപ്പ് സംവിധാനം നടപ്പാക്കുക. നഷ്ടപരിഹാരം സമയബന്ധിതമായി നൽകുക. മനുഷ്യ-വ ന്യജീവി സംഘർഷത്തിനായി പ്രത്യേക ദേ ശീയ നയം രൂപപ്പെടുത്തുക.
ഇന്ത്യയിൽ വന്യജീവി ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഏറ്റവും കൂ ടുതൽ ഉയരുന്ന ചോദ്യങ്ങളിലൊന്നാണ് മ നുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷ ണം നൽകുന്നതിൽ നിലവിലെ വന്യജീവി നിയമങ്ങൾ പര്യാപ്തമാണോ? എന്നത്.
കേരളം ഉൾപ്പെടെ രാജ്യത്തിൻ്റെ പല ഭാ ഗങ്ങളിലും കാട്ടാന, കാട്ടുപന്നി, കടുവ, പു ലി, പാമ്പ് തുടങ്ങിയ വന്യജീവികളുടെ ആ ക്രമണത്തിൽ ആളുകൾ കൊല്ലപ്പെടുകയും കൃഷിനാശം വർധിക്കുകയും ചെയ്യുന്ന സാ ഹചര്യത്തിൽ വന്യജീവി സംരക്ഷണവും മ നുഷ്യസുരക്ഷയും തമ്മിലുള്ള സമതുലിതാ വസ്ഥയെ ക്കുറിച്ചുള്ള ചർച്ച ശക്തമാകുക യാണ്.
യു.എസ്.എ., കാനഡ, സ്വീഡൻ, നോർ വേ, ജർമനി എന്നീ രാജ്യങ്ങളിൽ വന്യജീവി കളുടെ എണ്ണം അമിതമായി വർധിക്കു മ്പോൾ സർക്കാർ നിയന്ത്രണത്തിലുള്ള വേ ട്ടയ്ക്ക് അനുമതി നൽകുന്നു.
ഓസ്ട്രേലിയ, യു.എസ്.എ.. ന്യൂസിലൻ ഡ് എന്നീ രാജ്യങ്ങളിൽ വന്യമ്യഗങ്ങൾക്ക് ജ നനനിയന്ത്രണ പദ്ധതികൾ ഉപയോഗിക്കു ന്നു. ഇതിനായി ഗർഭനിരോധക വാക്സിനു കൾ, സ്റ്ററലൈസേഷൻ, ഹോർമോൺ നിയന്ത്രണം പോലുള്ള മാർഗങ്ങൾ പരീക്ഷി ക്കുന്നു.
ചില രാജ്യങ്ങളിൽ മനുഷ്യരെ ആക്രമി ക്കുന്നതോ ആവർത്തിച്ച് കൃഷിനാശം ഉണ്ടാ ക്കുന്നതോ ആയ മൃഗങ്ങളെ പിടികൂടി മാറ്റി പ്പാർപ്പിക്കൽ, പ്രത്യേക മേഖലകളിലേക്ക് മാ റ്റൽ, അത്യാവശ്യ സാഹചര്യങ്ങളിൽ വെടിവ ച്ച് കൊല്ലൽ എന്നിവ നിയമപരമായി അനുവ ദിച്ചിട്ടുണ്ട്.
ഇന്ത്യയിലെ വന്യജീവി സംരക്ഷണ നി യമത്തിന്റെ പ്രധാന പോരായ്മ മനുഷ്യജീവ നേക്കാൾ വന്യജീവി സംരക്ഷണത്തിന് മുൻ ഗണന നൽകുന്നു എന്നുള്ളതാണ്. മനു ഷ്യർ കൊല്ലപ്പെട്ടാലും നടപടികൾ വൈകു ന്നു. പ്രശ്നകാരികളായ മൃഗങ്ങളെ നിയന്ത്രി ക്കാൻ അനുമതി ലഭിക്കാൻ സമയം എടുക്കു ന്നു. നിയമപരമായ തടസ്സങ്ങൾ കൂടുതലാ ണ്. മൃഗങ്ങൾ ആവർത്തിച്ച് മനുഷ്യരെ ആ ശ്രമിച്ചാലും കൃഷിനാശം ഉണ്ടാക്കിയാലും യെ പിടികൂടുകയോ വെടിവയ്ക്കുക യോ ചെയ്യാൻ കേന്ദ്ര അനുമതികൾ ഉൾപ്പെ ടെ സങ്കീർണ നടപടിക്രമങ്ങൾ ആവശ്യമാ കുന്നു.
വനത്തിനരികിൽ ജീവിക്കുന്ന കർഷ കർ, ആദിവാസികൾ. ഗ്രാമീണ ജനങ്ങൾ എ ന്നിവരുടെ സുരക്ഷയ്ക്കുള്ള വ്യക്തമായ പ്ര ത്യേക വ്യവസ്ഥകൾ നിയമത്തിൽ ശക്തമ ല്ല. വന്യജീവി ആക്രമണത്തിൽ മനുഷ്യ മര ണം, കൃഷിനാശം, വീടുനാശം എന്നിവ ഉ ണ്ടായാലും നഷ്ടപരിഹാരം ലഭിക്കാൻ നീണ്ട നടപടിക്രമങ്ങളാണുള്ളത്. ചില വന്യമ്യ ഗങ്ങളുടെ എണ്ണം വർധിച്ചിട്ടുണ്ടെങ്കിലും അ വയുടെ പെരുക്കം നിയന്ത്രിക്കാൻ ശാസ്ത്രീ യമായ നയങ്ങളില്ല.
മനുഷ്യ-വന്യജീവി സംഘർഷ നിയമം പ്രത്യേകമായി ഇല്ല. ഇതുമൂലം വിവിധ വകു പ്പുകൾ തമ്മിൽ ഏകോപനക്കുറവ്, അടിയ ന്തര പ്രതികരണത്തിലെ വൈകൽ, ഉത്തര വാദിത്വ പ്രശ്നങ്ങൾ, തർക്കങ്ങൾ എന്നിവ ഉണ്ടാകുന്നു
വനം സംരക്ഷിക്കേണ്ടത് അനിവാര്യമാ ണ്. പക്ഷേ വനത്തിൻ്റെ അതിർത്തിയിൽ ജീ വിക്കുന്ന മനുഷ്യരുടെ ജീവനും ഉപജീവന വും അത്രതന്നെ പ്രധാനമാണ്. വന്യജീവി സംരക്ഷണവും മനുഷ്യസുരക്ഷയും പരസ് പരം വിരുദ്ധങ്ങളല്ല;അവ തമ്മിൽ സന്തുലി താവസ്ഥ കണ്ടെത്തുകയാണ് ഏറ്റവും വലി യ വെല്ലുവിളി
വനം വളരുമ്പോൾ മനുഷ്യൻ ചുരുങ്ങരു ത് കേരളത്തിൻ്റെ വനനയങ്ങൾ മാനുഷത പരമല്ല ഏകപക്ഷീയവും മൃഗപക്ഷവുമാണ് ‘മനുഷ്യനെ ജനവാസ മേഖലയിൽ എത്തി വന്യജീവികൾ കൊന്നാൽ ഏറിയാൽ പത്ത് ലക്ഷത്തിൽ നടപടി. അപകടകാരിയായ വ ന്യജീവി നാട്ടിലിറങ്ങിയതിനു തുരത്തിയാൽ ജയിലറ’ ഈ ദുഃസ്ഥിതിക്ക് ഉത്തരം കണ്ട ത്തേണ്ടതും പരിഹാരം കാണേണ്ടതും ഭര ണഘടനാ പരമായ ഉത്തരവാദിത്വം നിറവേ റ്റണ്ടതും ഭരണകൂടങ്ങളാണ്.

