
വാർത്ത : ബാബു ജോർജ് കിച്ചനർ.
ടൊറൊന്റോ:
AGIFNA 2025 ഫാമിലി കോൺഫറൻസ് തികച്ചും ആത്മീയഅന്തരീക്ഷത്തിൽ ടോറൊന്റോ പട്ടണത്തിലെ ഡെൽറ്റ ഹോട്ടലിൽ വിശാലമായ കോൺഫറൻസ് ഹാളിൽ നാഷണൽ കൺവീനർ റവ. ജോൺ തോമസ് പ്രാർത്ഥിച്ച് ഉദ്ഘാടനം ചെയ്തു. ‘ആത്മാവിന്നാലും വചനത്താലും ശക്തിപ്പെടുക’ എന്ന ചിന്താവിഷയത്തിൽ നിന്നുകൊണ്ട് ദൈവ സഭ ആത്മാവിന്നാലും വചനത്താലും ശക്തിപ്പെട്ട് ലക്ഷ്യത്തിലെത്തുക എന്ന അനുഗ്രഹിക്കപ്പെട്ട സന്ദേശം നൽകി.
ഡോ. ടോം ഫിലിപ്പിന്റെ നേതൃത്വത്തിൽ Agifna ക്വയർ ഗാനങ്ങൾ ആലപിച്ചു.
നോർത്ത് അമേരിക്കയിലെ എ ജി, ഇന്ത്യൻ സമൂഹത്തിന്റെ ഈ കോൺഫറൻസ് ജൂലൈ 24 വ്യാഴം മുതൽ 27 ഞായർ വരെയുള്ള ദിവസങ്ങളിൽ
ഇംഗ്ലീഷ്, മലയാളം, യൂത്ത്, വുമൺ ആൻഡ് കിഡ്സ് സെഷനുകളിൽ റവ. ടി ജെ സാമൂവേൽ ,റവ. ഷാജി എം പോൾ , റവ, റെജി ശാസ്താംകോട്ട, റവ.ഡോ. സണ്ണി പ്രസാദ്,ഡോ. എയ്ഞ്ചൽ സ്റ്റീഫൻ ലിയോ എന്നിവരും ഗാന ശുശ്രൂഷകൾക്ക് ഡോ. ടോം ഫിലിപ്പ് തോമസ്, ബ്രെ. ജസ്റ്റസ് റ്റംസും നേതൃത്വം കൊടുക്കുന്നു.
