ന്യൂഡൽഹി :സ്വകാര്യ വ്യക്‌തിയുടെ സ്ഥലത്ത് പ്രാർഥനാ യോഗങ്ങൾ നട ത്താൻ അധികൃതരുടെ മുൻകൂർ അനു മതി ആവശ്യമില്ലെന്നു അലഹാബാദ് ഹൈക്കോടതി വ്യക്തമാക്കി.
ഭരണഘടനയുടെ 25-ാം വകുപ്പ് ഉറപ്പു നൽകുന്ന മതസ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശത്തിന്റെ പരിധിയിൽ ഇതു വരുമെന്നും ജസ്റ്റിസുമാരായ അതുൽ ശ്രീധരൻ, സിദ്ധാർഥ് നന്ദൻ എന്നിവരുടെ ബെഞ്ചിൻ്റെ ഉത്തരവിൽ പറയുന്നു.
സ്വകാര്യ സ്‌ഥലത്തു മതപരമായ പ്രാർഥനാ യോഗം നടത്താൻ അനുമതി തേടി പലത വണ അധികൃതരെ സമീപിച്ചെന്നും
എന്നാൽ തീരുമാനമു ണ്ടായില്ലെന്നും കാട്ടിയുള്ള 2 ഹർജിക ളിലാണ് വിധി. മാറാനാത്ത ഫുൾ ഗോ സ്പൽ മിനിസ്ട്രി, ഇമ്മാനുവൽ ഗ്രേസ് ചാരിറ്റബിൾ ട്രസ്റ്റ് എന്നിവരാണു കോടതിയെസമീപിച്ചത്.

