തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ മാറനല്ലൂർ വില്ലേജ് ഓഫീസറായി ശ്രദ്ധേയമായ സേവനം അനുഷ്ഠിച്ചിരുന്ന ബിജോയ് ഡി, കോട്ടയം ജില്ലയിൽ പാലായിൽ ഡെപ്യൂട്ടി തഹസിൽദാരായി നിയമിതനായി.എൽ. ഡേവിയുടെ മകനായ ബിജോയ് ഡി, തന്റെ ഔദ്യോഗിക ജീവിതത്തിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചു വ്യക്തിയാണ്. 2022ൽ ബെസ്റ്റ് വി ല്ലേജ് ഓഫീസർ അവാർഡ് നേ ടിയതിലൂടെ അദ്ദേഹത്തിന്റെ സേവനമികവ് അംഗീകരിക്ക പ്പെട്ടിരുന്നു. സർക്കാർ സേവ നത്തോടൊപ്പം ആത്മീയസാമൂഹിക പ്രവർത്തനങ്ങളിലും സജീവമാണ്. അദ്ദേഹം ഒരു സൺഡേ സ്കൂൾ അധ്യാപകനും സുവിശേഷ പ്രവർത്തകനുമാണ്. കൂടാതെ സി.ജി.പി.എഫ് കാട്ടാക്കട ഏരിയ സെക്രട്ടറി യായും പ്രവർത്തിച്ചുവരുന്നു.
കൊണ്ണിയൂർ കുഴിത്തകിടിയിൽ കുടുംബാംഗമാണ്. ഭാര്യ അജിത. മക്കൾ: ആരോൺ ,ആരഹ്.

