മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സൺഡേസ്കൂൾ ഡിപ്പാർട്ട്മെന്റിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ മെഗാ ബൈബിൾ ക്വിസിൻ്റെ ഗ്രാൻഡ് ഫിനാലെയിൽ തിരുവനന്തപുരം മേഖലയിൽ നിന്നുള്ള ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. തിരുവല്ല, പത്തനംതിട്ട മേഖലകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സെപ്റ്റംബർ 1 തിങ്കളാഴ്ച വെണ്ണിക്കുളത്തുള്ള
പവർ വിഷൻ ചാനൽ സ്റ്റുഡിയോ കോംപ്ലക്സിൽ വച്ചാണ് പ്രോഗ്രാം നടന്നത്.
തിരുവനന്തപുരം സോണിൽ നിന്നും ബസലേൽ യു എബ്രഹാം, നഥനിയേൽ യു എബ്രഹാം (കന്നാറംകോട് ചർച്ച്, നെടുമങ്ങാട് സൗത്ത് സെൻ്റർ) എന്നിവർ ഒന്നാം സ്ഥാനത്തും, തിരുവല്ല സോണിൽ നിന്നും സീയോൻ സാബു ജോർജ്, സൗരഭ്യ സാബു ജോർജ് (കുന്നിക്കുഴി ചർച്ച്, പന്തളം സെൻ്റർ) രണ്ടാം സ്ഥാനത്തും പത്തനംതിട്ട സോണിൽ നിന്നും അബിയ ശാമുവൽ, ഹന്ന ശാമുവൽ (ഇടിയപ്പാറ ചർച്ച്, റാന്നി ടൗൺ സെൻ്റർ) മൂന്നാം സ്ഥാനത്തും എത്തി.
സൺഡേ സ്കൂൾ സ്റ്റേറ്റ് പ്രസിഡണ്ട് പാസ്റ്റർ വി പി തോമസിന്റെ അധ്യക്ഷതയിൽ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ. റെജി ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് സൺഡേ സ്കൂൾ സെക്രട്ടറി പാസ്റ്റർ സാലു വർഗീസിന്റെ നേതൃത്വത്തിൽ സ്റ്റേറ്റ് ബോർഡ് ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. ബ്രദർ ടെസിൻ സൈമൺ ക്വിസ് മാസ്റ്ററായി സേവനമനുഷ്ഠിച്ചു.
സെൻ്റർ തല മത്സരത്തിനു ശേഷം നടന്ന മേഖലാതല ബൈബിൾ ക്വിസിൽ വിജയികളായ 19 ടീമുകളെ ഉൾപ്പെടുത്തിയാണ് ഗ്രാൻഡ് ഫിനാലെ നടത്തിയത്. മേഖല വിജയികൾക്കുള്ള ട്രോഫികളും, ഗ്രാൻഡ് ഫിനാലെ വിജയികൾക്കുള്ള ക്യാഷ് അവാർഡുകളും മത്സരാനന്തരം വിതരണം ചെയ്തു. ശതാബ്ദി മെഗാ ബൈബിൾ ക്വിസ് കോഡിനേറ്ററായി ബ്രദർ സാബു ജോർജ് പ്രവർത്തിച്ചു.
