കോട്ടയം: ഒരു ലക്ഷത്തിലധികം ഡൗൺലോഡുകൾ പിന്നിട്ട് ‘ബിനോയ് ചാക്കോ ഓഡിയോ ബൈബിൾ’ കൂടുതൽ ജനകീയവും സ്വീകാര്യവുമാകുന്നു. മലയാളികളുടെ പ്രിയഗായകൻ ബിനോയ് ചാക്കോയുടെ മധുരോദാരമായ ശബ്ദത്തിൽ വിശുദ്ധ വേദപുസ്തകം ശ്രവിക്കാനാവുമെന്നതാണ് ‘ബിനോയ് ചാക്കോ ഓഡിയോ ബൈബിളി’ന്റെ പ്രധാന പ്രത്യേകത. ബൈബിൾ ശ്രവണം മികച്ചതാക്കാൻ പ്രശസ്ത സംഗീത സംവിധായകരുടെ പശ്ചാത്തല സംഗീതവും വായനയ്ക്കോപ്പമുണ്ട്.
2023 നവംബറിലാണ് ബിനോയ് ചാക്കോ ഓഡിയോ ബൈബിൾ കോട്ടയത്ത് റിലീസ് ചെയ്തത്. ബിഷപ്പ് സാബു മലയിൽ കോശി, വി.ഡി.സതീശൻ, സുവി ജോൺ പി. തോമസ്, സുവി ജോയി ജോൺ, പാസ്റ്റർ രാജു പൂവക്കാല, സുവി ചാൾസ് ജോൺ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലായിരുന്നു പ്രകാശനം.ഒരു വർഷംകൊണ്ടാണ് പുതിയ നിയമവും സങ്കീർത്തനവും സദൃശ്യവാക്യവും റെക്കോർഡ് ചെയ്ത് പെൻഡ്രൈവിലും യൂട്യൂബിലുമാണ് ലഭ്യമാക്കിയത്. എന്നാൽ ഇപ്പോൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽനിന്നും സൗജന്യമായി ഡൗൺലോഡ് ചെയ്യാനാകും.
അർഹരായവർക്ക് സൗജന്യമായി ഓഡിയോപ്ലയർ വിതരണം ചെയ്ത് ദൈവവചനം എല്ലാവരിലേക്കും എത്തിക്കുകയാണ് ‘ബിനോയ് ചാക്കോ ഓഡിയോ ബൈബിളിന്റെ അണിയറപ്രവർത്തകർ. പഴയനിയമവും പുതിയനിയമവും ഉൾക്കൊള്ളുന്ന പൂർണ്ണ ബൈബിളിന്റെ പ്രകാശനം മെയ്മാസത്തിൽ നടക്കും.
സൗജന്യ ഡൗൺലോഡ് ലിങ്കുകൾ https://qrco.de/BCAB, https://binoychackoministries.com/വെബ്സൈറ്റിലും ലഭ്യമാണ്. ഓഡിയോ പ്ലയറിനെ കുറിച്ചും കൂടുതൽ വിവരങ്ങൾക്ക് +918129222300 എന്ന നമ്പറിൽ ബന്ധപ്പെടുക.

