കൊച്ചി: ദ ബോഡി ഓഫ് ക്രൈസ്റ്റ് (BOC) ഇന്ത്യയുടെ ആഭിമുഖ്യത്തിൽ മാർച്ച് 17, ചൊവ്വാഴ്ച, രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 3:30 വരെ കൊച്ചി CIAL കൺവെൻഷൻ സെന്ററിൽ (കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ഓഡിറ്റോറിയം)
ഓൾ ഇന്ത്യ പാസ്റ്റേഴ്സ് കോൺഫറൻസ് നടക്കും.
ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിലെയും യൂണിയൻ ടെറിട്ടറികളിലെയും പാസ്റ്റർമാരെ ഒരുമിച്ചുകൂട്ടി കൂട്ടായ്മ, ആരാധന, ആത്മീയ വളർച്ച എന്നിവയ്ക്കു വേണ്ടിയാണ് ഈ സമ്മേളനം. പ്രശസ്ത സഭാ നേതാക്കളും പ്രഭാഷകരുമായ പാസ്റ്റർ സതീഷ് കുമാർ, പാസ്റ്റർ ഡി മോഹൻ, ബ്രദർ മോഹൻ സി ലാസറസ്, ഡോ. എ എഫ് പിൻറ്റോ, പാസ്റ്റർ ആർ എബ്രഹാം, പാസ്റ്റർ കെ സി ജോൺ, ബ്രദർ അരുൺ സമുവേൽ തുടങ്ങിയവർ പങ്കെടുക്കുന്നു.
പാസ്റ്റർ എബി ഉമ്മൻ (+91-9995449120), പാസ്റ്റർ സാം വർഗീസ് (+91-9447765905), പാസ്റ്റർ സജി മാത്യു (+91-9925310969), പാസ്റ്റർ നോബിൾ പി തോമസ് (+91-9447165211) എന്നിവരാണ് കോഓർഡിനേറ്റർമാർ.
പാസ്റ്റർമാരും പങ്കെടുക്കുന്നവരും ഇവന്റ് പോസ്റ്ററിലെ ഗൂഗിൾ ഫോം QR കോഡ് സ്കാൻ ചെയ്ത് രജിസ്റ്റർ ചെയ്യാം; സ്ഥല വിശദാംശങ്ങൾക്ക് ലൊക്കേഷൻ QR കോഡ് സ്കാൻ ചെയ്യുക. മീഡിയാ അന്വേഷണങ്ങൾക്കോ കൂടുതൽ വിവരങ്ങൾക്കോ ഇവന്റ് കോഓർഡിനേറ്റർമാരെ ബന്ധപ്പെടുക: പാസ്റ്റർ എബി ഉമ്മൻ: +91-9995449120,
പാസ്റ്റർ സാം വർഗീസ്: +91-9447765905

