2029ലാണ് ബ്രിട്ടനിൽ അടു ത്ത തിരഞ്ഞെടുപ്പ്. 650 അംഗ ജനസഭയിൽ റിഫോം പാർട്ടിക്ക് 5 എംപിമാരേ ഉള്ളെങ്കിലും അഭിപ്രായ വോട്ടെടുപ്പിൽ ലേബർ പാർട്ടിയെക്കാൾ മുന്നിലാണ്.
ലണ്ടൻ : അടുത്ത തിരഞ്ഞെടുപ്പു ജയിച്ച് ഭരണത്തിലെത്തിയാൽ ബ്രിട്ടനിലെ കുടിയേറ്റ
നിയമങ്ങൾ കർശനമാക്കുമെന്ന് നൈജൽ ഫറാഷ്. ഈ മുന്നറിയിപ്പിനെതിരെ വിമർശനം ശക്തമായി. ഉയർന്ന ശമ്പളവും മികച്ച ഇംഗ്ലിഷ് ഭാഷാപരി ജ്ഞാനവും ഉള്ളവർക്കു മുൻഗണന നൽകി കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കാനാണ് റിഫോം പാർട്ടി നേതാവ് ലക്ഷ്യമി ടുന്നത്.
‘ഇൻഡെഫിനിറ്റ് ലീവ് ടു റി മെയ്ൻ’ (ഐഎൽആർ) എന്ന കുടിയേറ്റ പദവിക്കു പകരം, 5 വർഷം കഴിഞ്ഞാൽ പുതുക്കാ വുന്നതരം തൊഴിൽവീസ സമ്പ്രദായം കൊണ്ടുവരും. അതോടെ ഇത്തരം കുടിയേറ്റക്കാർക്ക് ക്ഷേമ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടാകില്ല. പൗരത്വം നേടാനുള്ള നടപടി ക്രമങ്ങൾ കർശനമാക്കുമെന്നും മുന്നറിയിപ്പുണ്ട്.2029ലാണ് ബ്രിട്ടനിൽ അടു ത്ത തിരഞ്ഞെടുപ്പ്. 650 അംഗ ജനസഭയിൽ റിഫോം പാർട്ടിക്ക് 5 എംപിമാരേ ഉള്ളെങ്കിലും അഭിപ്രായ വോട്ടെടുപ്പിൽ ലേബർ പാർട്ടിയെക്കാൾ മുന്നിലാണ്.
