ടോറോണ്ടോ : കാനഡ സ്പിരിച്വൽ ഗ്രൂപ്പിന്റെ 7 മത് വാർഷിക ക്യാമ്പ് ജൂൺ 27 മുതൽ 29 വരെ നടത്തപ്പെടും.
കിച്ച്ണറിലുള്ള ക്രൗൺപ്ലാസയിലാണ് യുവജനക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്.
27 വെള്ളിയാഴ്ച രാവിലെ 10 ന് ആരംഭിക്കുന്ന ക്യാംപ് 29 ഞായറാഴ്ച സംയുക്ത ആരാധനയോടെ സമാപിക്കും.
വെള്ളിയാഴ്ചയും ശനിയാഴ്ചയും വൈകിട്ട് 6 മണി മുതൽ പൊതു സമ്മേളനം ഉണ്ടായിരിക്കും.
വചന സന്ദേശങ്ങൾ, ഗാനശുശ്രൂഷ, ഗ്രൂപ്പ് സെഷനുകൾ, ടാലെന്റ്റ്റ് ടൈം, ഫാമിലി സെമിനാർ, ഗെയിംസ്, മിഷൻ ചലഞ്ച് തുടങ്ങിയ മീറ്റിംഗുകൾ ഈ ദിനങ്ങളിൽ നടത്തപ്പെടും.
പാസ്റ്റർമാരായ ബിജു CX, ക്രിസ് പടിയത്ത്, പ്രത്യാശ് തോമസ് എന്നിവർ ദൈവവചനം സംസാരിക്കും. ഡോ. ബ്ലെസ്സെൺ മേമനയുടെ നേതൃത്വത്തിലുള്ള CSG choir ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
5 വയസ്സ് മുതൽ 14 വയസ് വരെയുള്ള കുട്ടികൾക്കുള്ള വി ബി സ്, യുവജനങ്ങൾക്കുള്ള പ്രത്യേക സെഷനുകളും ഉണ്ടായിരിക്കുന്നതാണ്.
