ട്ടയം: ക്രിസ്ത്യൻ ചർച്ചസ് ഫെഡറേഷൻ്റെ(CCF) ഔപചാരിക ഉദ്ഘാടനം 2026 ഫെബ്രുവരി മാസം 18-ാം തീയതി ബുധനാഴ്ച രാവിലെ 10.00 മണിക്ക് കോട്ടയം പബ്ലിക്ക് ലൈബ്രറി ഹാളിൽ സീറോ മലബാർ സഭ മുൻ അദ്ധ്യക്ഷൻ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി നിർവഹിക്കും. പ്രസിഡൻ്റ് അഡ്വ. റോയി വാരിക്കാട്ടിന്റെ അദ്ധ്യക്ഷതയിൽ മലങ്കര യാക്കോബ സഭ ഡോ. തോമസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്താ, ക്നനായ സമുദായ അദ്ധ്യക്ഷൻ കുര്യാക്കോസ് മാർ സേവറിയോസ് വലിയ മെത്രാപ്പോലീത്താ, മലങ്കര ഓർത്തഡോക്‌സ് സഭ ഡോ. യൂഹാന്നോൻ മാർ ദിയസ് കൊറോസ് മെത്രാപ്പോലീത്താ, സി.എസ്.ഐ മദ്ധ്യകേരള മഹായിടവക അദ്ധ്യക്ഷൻ ഡോ. മലയിൽ സാബു കോശി ചെറിയാൻ, എം.ജി.എം. ഗ്രൂപ്പ് ചെയർമാൻ ഡോ. ഗീവർഗീസ് യോഹന്നാൻ, ഓർത്തഡോക്സ‌് സഭാ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ,
മലങ്കര മർത്തോമ്മാ സഭ അത്മായ ട്രസ്റ്റി അഡ്വ. അൻസിൽ കോമാട്ട്, ഫെഡറേ ഷൻ ഓഫ് ഇൻഡ്യൻ അമേരിക്കൻ ക്രിസ്‌ത്യൻ ഓർഗനൈസേഷൻ (ഫിയക്കോണ) അഡ്വക്കസി ഡയറക്‌ടർ സ്റ്റാൻലി ജോർജ്ജ്, ക്രിസ്‌ത്യൻ ബിസിനസ് ഫോറം ഗ്ലോബൽ കോഓർഡിനേറ്റർ ശ്രീ.സേവ്യർകുട്ടി പുത്തേത്ത്, തോമസ് ജോൺസൺ കോർ എപ്പിസ്ക്‌കോപ്പാ, ഡോ. റ്റി. റ്റി. പ്രവീൺ, ഫാ. മാത്യൂസ് കെ. ജോർജ്ജ്, പാസ്റ്റർ തോംസൺ പി. ജോഷ്വാ, എം. പി. ജോർജ്ജ് കോറെപ്പിസ്‌ക്കോപ്പാ, ഫാ. ജോസ് ബെയ്‌സിൽ പ്ലാത്തോട്ടം, പാസ്റ്റർ അനി ജോർജ്ജ്, രാജൻ കണ്ണാട്ട്, പാസ്റ്റർ ഫെയ്ത്ത്ൺ വർഗീസ്, പാസ്റ്റർ സജി മുട്ടം, പാസ്റ്റർ ഷാജി ജോർജ്ജ്, രാജു കെ. തോമസ്, അച്ചൻകുഞ്ഞ് ഇലന്തൂർ എന്നിവർ പ്രസംഗിക്കും.
ക്രിസ്ത‌്യൻ ചർച്ചസ് ഫെഡറേഷൻ (CCF) കോട്ടയം ആസ്ഥാനമാക്കി ഇൻഡ്യ രാജ്യം മുഴുവനും പ്രവർത്തനപരിധിയുള്ള സംഘടനയായിട്ടാണ് രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിക്കുന്നത്. വിവിധ ക്രൈസ്‌തവ സഭാഗംങ്ങളായ വിശ്വാസികളുടെ സാമൂഹികവും സാസ്ക്കരികവും ആരോഗ്യപരവും വിദ്യാഭ്യാസ പരവുമായ ഉന്നമനം ലക്ഷ്യമാക്കി പ്രവർത്തിക്കുക; മദ്യം, മയക്കുമരുന്ന് തുടങ്ങി യവക്കെതിരെ ആവശ്യമായ ബോധവൽക്കരണം സമൂഹത്തിന് നൽകുക; ക്രൈസ്‌തവ സഭാഗങ്ങൾക്ക് ആവശ്യമായ നിയമ പരിജ്ഞാനം നൽകി അവരെ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് എത്തിക്കുക ; സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ആളുകളെ കൈപിടിച്ച് ഉയർത്തുക, രക്തദാനം, അവയവദാനം, തുടങ്ങി സമൂഹത്തിൽ ആവശ്യമായ കാര്യങ്ങൾക്ക് വേണ്ട അവബോധം നൽകാൻ ആവശ്യമായ ക്ലാസുകൾ, മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുക; ഭവനങ്ങളിൽ ഒറ്റപ്പെട്ടു കഴിയുന്ന മാതാപിതാക്കളെ കണ്ടെത്തി അവരെ ചേർത്തു നിർത്തുക;
വിദ്യാർത്ഥികളിൽ കണ്ടുവരുന്ന മൊബൈൽ അഡിക്ഷൻ ഉൾപ്പടെ ഉള്ള കാര്യങ്ങൾക്ക് ആവശ്യമായ ബോധവൽക്കരണം, കൗൺസലിംഗ് സ്‌കൂളുകളുമായി ചേർന്ന് നടത്തുക, വിവിധ മതങ്ങൾ സംസ്‌കാരത്തിൻ്റെ ഭാഗം ആണെന്നും രാജ്യത്തിന്റെ ഭരണഘടന എല്ലാ മതങ്ങളെയും അംഗീകരിക്കുന്നത് എങ്ങനെ എന്നും ബോധവാൻമാരാക്കുക, സാമ്പത്തികമായി പിന്നാക്കം ഉള്ള രോഗികൾക്ക് പ്രത്യേകിച്ച് ഡയാലിസിസ് പോലെ ഉള്ള കാര്യങ്ങൾക്ക് ആവശ്യമായ സഹായം നൽകുക, ചാരിറ്റി പ്രവർത്തനങ്ങളുടെ ആവശ്യം കുട്ടികളിൽ അവബോധം വളർത്തി എടുക്കുക, ക്രൈസ്‌തവ സഭകൾ യോജിക്കാൻ പറ്റുന്ന എല്ലാ തലങ്ങളിൽ യോജിച്ചു പ്രവർത്തിക്കുന്നതിന് ആവശ്യമായ കാര്യങ്ങൾ ചെയ്യുക തുടങ്ങിയവയാണ് ക്രിസ്ത്യൻ ചർച്ചസ് ഫെഡറേഷൻ്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ.

