
നയാഗ്ര:നയാഗ്രപ്രയർസെൻ്റെറിന്റെ
ആഭിമുഖ്യത്തിൽ 2025 ഓഗസ്റ്റ് 8-നും 9-നും വൈകുന്നേരം 6 മണി മുതൽ 9 മണി വരെ നയാഗ്ര വെല്ലണ്ടിലുള്ള 866 ലയൺസ് ക്രീക്ക് റോഡിൽ വെച്ച് ഇരുദിന കൺവെൻഷൻ നടക്കും. ഈ ആത്മീയസമ്മേളനത്തിൽ പാസ്റ്റർമാരായ അനീഷ് ഏലപ്പാറയും കെ.ജെ. തോമസ് കുമളിയും മുഖ്യ പ്രഭാഷകരായിരിക്കും. നയാഗ്ര പ്രയർ സെൻ്റെർ ക്വയർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
സഭയുടെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ബിനു ജേക്കബ്, പാസ്റ്റർ ഫിന്നി ബെൻ ജോസും ആത്മീയ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
കൺവെൻഷനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് കൺവെൻഷൻ കോർഡിനേറ്റർ ബ്രദർ.ജോൺസി വർഗീസിനെ ബന്ധപ്പെടാവുന്നതാണ്.നയാഗ്ര പ്രയർ സെൻ്റെറിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
www.npcentre.ca
