മുളക്കുഴ: ചർച്ച് ഓഫ്ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇന്ത്യ കേരളാ സ്റ്റേറ്റ് 104-ാമത് ജനറൽ കൺവൻഷൻ 2027 ജനുവരി 18 തി ങ്കൾ മുതൽ 24 ഞായർ വരെ ചർച്ച് ഓഫ് ഗോഡ് പുതിയതായി വാങ്ങിയ മുളക്കുഴ കൺവൻഷൻ സ്റ്റേഡിയത്തിൽ നടക്കും.
ജനറൽ കൺവൻഷന്റെ പ്രഥമ ആലോചന യോഗം സെപ്റ്റംബർ 22 ന് മുളക്കുഴ മൗണ്ട് സിയോൻ ബൈ ബിൾ കോളേജ് ഓഡിറ്റോറി യത്തിൽ നടന്നു. അസിസ്റ്റന്റ് ഓവർസിയർ ഡോ. ഷിബു. കെ മാത്യുവിന്റെ അദ്ധ്യക്ഷ തയിൽ നടന്ന യോഗത്തിൽ സ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ. റെജി മുഖ്യസന്ദേശം നല്കി.ആവർത്തനപുസ്ത കം 33:26,27 വാക്യങ്ങളെ ആ ധാരമാക്കി “പ്രശ്നങ്ങളുടെ നടുവിൽ തളർന്ന് പോകാതെ നില്ക്കണം എന്നും തളരാതെ നിർത്തുന്ന ദൈവം നമുക്കുണ്ട്’ എന്നുള്ള ശക്ത മായ ദൂത് നല്കുകയും ചെ യ്തു.
പാസ്റ്റർ ജേക്കബ് തോ മസിനെ സ്റ്റേറ്റ് സെക്രട്ടറിയാ യി സ്റ്റേറ്റ് ഓവർസിയർ ഈ യോഗത്തിൽ പ്രഖ്യാപിച്ചു.
പാസ്റ്റർ സജി ജോർജ്, പാസ്റ്റർ വൈ.മോനി, പാസ്റ്റർ ഷിജു മത്തായി എന്നിവർപ്രാത്ഥനക്ക് നേതൃത്വം നല് കുകയും പാസ്റ്റർ സജി എ ബ്രഹാം സങ്കീർത്തനം വാ യിക്കുകയും ചെയ്തു. പാസ്റ്റർ ജേക്കബ് തോമസ് സ്വാഗതവും ബ്രദർ ജോസഫ് മറ്റത്തുകാല നന്ദിയും പ്ര കാശിപ്പിച്ചു. കൺവൻഷന്റെ ക്രമീകരണങ്ങൾ സമ്മേളനം വിലയിരുത്തുകയും പുതിയതായി മുളക്കുഴയിൽ വാങ്ങിയ സ്ഥലത്ത് കൺവൻഷൻ ഗ്രൗണ്ടിന്റെ നിർമ്മാണത്തിന് ഏഴംഗ സമിതിയെ ചുമതല പ്പെടുത്തുകയും ചെയ്തു. സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ. റെജി ചെയർമാനായുള്ള സമിതിയിൽ അസ്സിസ്റ്റന്റ് ഓവർസിയർ ഡോ. ഷിബു കെ. മാത്യു, സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ജേക്കബ് തോമസ്, ഫീൽഡ് സെക്രട്ടറി പാ സ്റ്റർ വൈ. മോനി, പാസ്റ്റർ ജോർജ് എബ്രഹാം, ബിലീ വേഴസ് ബോർഡ് സെക്രട്ടി ബ്രദർ ജോസഫ് മറ്റത്തുക്കാല, സ്റ്റേറ്റ് ഓഫീസ് മാനേജർ ബ്രദർ ബിനോയി പി. അല ക്സ്, ബ്രദർ ജേക്കബ് ഇട്ടി എന്നിവരാണ് അംഗങ്ങൾ.
വിവിധ ഡിപ്പാർട്ട്മെന്റ് ഭാരവാഹികളും, സെന്റർശു ശ്രൂഷകന്മാരും പ്രാദേശിക സഭാ ശുശ്രൂഷകൻമാരും വിശ്വാസികളും യോഗത്തിൽ സന്നിഹിതരായിരുന്നു.

