കോട്ടയം : ചർച്ച് ഓഫ് ഗോഡ് വാകത്താനം സെന്റർ കൺവൻഷൻ ഫെബ്രു. 26 മുതൽ മാർച്ച് 1 വരെ ഞാലിയാകുഴി പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കും. വാകത്താനം സെന്റർ ശുശ്രൂഷകൻ പാസ്റ്റർ റെന്നി ഇടപറമ്പിൽ ഉദ്ഘാടനം ചെയ്യും. പാസ്റ്റർ വൈ. റെജി (സ്റ്റേറ്റ് ഓവർസിയർ ), റവ. ഷിബു കെ. മാത്യു (സ്റ്റേറ്റ് അസിസ്റ്റന്റ് ഓവർസിയർ ), പാസ്റ്റർ അനിൽ കൊടിത്തോട്ടം, പാസ്റ്റർ നോബിൾ ജേക്കബ് എന്നിവർ പ്രസംഗിക്കും. പത്തനംതിട്ട റൈറ്റ് വേ മ്യൂസിക് ബാൻഡ് ആരാധനയ്ക്ക് നേതൃത്വം നൽകും. ഞായറാഴ്ച സംയുക്ത ആരാധനയോടും കർത്തൃമേശയോടും കൂടെ കൺവൻഷൻ സമാപിക്കും.

